Latest News

നാല്​ വർഷത്തിന്​ ശേഷം നസ്​റിയ; കൂടെയിലെ ആദ്യ ഗാനം പുറത്ത്

ബാംഗ്ലൂർ ഡേയ്​സിന്​ ശേഷം അഞ്​ജലി മേനോൻ സംവിധാനം ചെയ്യുന്ന കൂടെയിലെ ആദ്യ ഗാനം പുറത്തിറങ്ങി. നാല്​ വർഷത്തിന്​ ശേഷം നസ്​റിയ അഭിനയക്കുന്ന ചിത്രമാണ്​ കൂടെ. ആരാരോ വരാമെന്നോരി എന്ന ഗാനത്തിന്റെ മുഴുവൻ വീഡിയോയാണ്​ പുറത്തിറങ്ങിയിരിക്കുന്നത്​.[www.malabarflash.com]

ഫീഖ്​ അഹമ്മദ്​ എഴുതിയ വരികൾക്ക്​ സംഗീതം നൽകിയിരിക്കുന്നത്​ രഘു ദീക്ഷിത്​ ആണ്​. ആൻ ആമിയാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​. ചിത്രത്തിലെ മറ്റ്​ ഗാനങ്ങൾക്ക്​ ഇൗണം  നൽകിയിരിക്കുന്നത്​ എം. ജയചന്ദ്രനാണ്​.

പൃഥ്വിരാജ്​, പാർവതി, നസ്രിയ തുടങ്ങിയവരാണ്​ കൂടെയിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്​. ​അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർഥ്​ മേനോൻ, മാല പാർവതി, വിജയരാഘവൻ, രഞ്​ജിത്ത്​ എന്നിവരും ചിത്രത്തിലുണ്ട്​. മഞ്ചാടിക്കുരുവിന്​ ശേഷം അഞ്​ജലി മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ്​ കൂടെ.

രജപുത്ര ഇൻറർനാഷണലിന്റെ  ബാനറിൽ എം. രഞ്​ജിത്താ​ണ്​ കൂടെ നിർമിക്കുന്നത്​. പറവയുടെ ഛായാഗ്രഹണം നിർവഹിച്ച ലിറ്റിൽ സ്വയമ്പാണ്​ ഛായാഗ്രഹണം. ജൂലൈ ആറിന്​ ചിത്രം തിയേറ്ററുകളിലെത്തും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.