കുമ്പള: ബൈക്കിടിച്ച് പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കളത്തൂര്‍ സഹനാസ് മന്‍സിലിലെ അബ്ദുല്‍ റസാഖ് (31) ആണ് മരിച്ചത്.[www.malabarflash.com]
ഒരാഴ്ച്ച മുമ്പ് നടന്നു പോകുമ്പോള്‍ ബംബ്രാണയില്‍ വെച്ച് ബൈക്കിടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ റസാഖിനെ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാ ണ് മരിച്ചത്.
കളത്തൂരിലെ മൊയ്തീന്‍ കുഞ്ഞിയുടെയും ബീഫാത്തിമയുടേയും മകനാണ്. സഹോദരങ്ങള്‍: മമ്മു, കരീം, ആയിഷ, ഹമീദ്, നൗഷാദ്, സഹനാസ്.
No comments:
Post a Comment