Latest News

പത്താംതരം വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍

മഞ്ചേശ്വരം: വിദ്യാര്‍ത്ഥിനിയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം തുമിനാടിലെ ഓട്ടോ ഡ്രൈവര്‍ ജയാനന്ദയുടേയും പുഷ്പയുടേയും മകള്‍ പ്രതിഭ (15)യാണ് മരിച്ചത്. മഞ്ചേശ്വരം സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയാണ്.[www.malabarflash.com]

ശനിയാഴ്ച രാത്രി വീട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം പുറത്തേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ബന്ധുകള്‍ അന്വേഷിക്കുന്നതിനിടെയിലാണ് വീടിന്റെ സമീപത്തുള്ള സര്‍ക്കാര്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. 

ഉപ്പളയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. സഹോദരങ്ങള്‍: പൃഥ്വിരാജ്, പ്രജ്വല്‍, ധനൂഷ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.