സമാര: ലോകകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ കോസ്റ്ററിക്കയ്ക്കെതിരേ സെർബിയയ്ക്കു വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് സെർബിയ കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയത്. [www.malabarflash.com]
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 56-ാം മിനിറ്റിലായിരുന്നു സെർബിയയുടെ വിജയഗോൾ. ബോക്സിനു തൊട്ടുപുറത്ത് ലഭിച്ച ഫ്രീകിക്ക്, നായകൻ അലക്സാണ്ടർ കോളറോവ് കോസ്റ്ററിക്ക ഗോൾകീപ്പർ കെയ്ലർ നവാസിനെ കീഴടക്കി വലയിലെത്തിക്കുകയായിരുന്നു.
ഇതിനു മുന്പും ശേഷവും സെർബിയ നിരവധി അവസരങ്ങൾ സൃഷ്ടിച്ചിരുന്നെങ്കിലും കെയ്ലർ നവാസിന്റെ പ്രകടനങ്ങളാണ് വിലങ്ങുതടിയായത്. സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന്റെ ഗോൾകീപ്പറാണ് കെയ്ലർ നവാസ്.

No comments:
Post a Comment