ഉദുമ: പാലക്കുന്നില്‍ കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മില്‍ ഏററുമുട്ടി. വെടിവെപ്പില്‍ യുവാവിന് പരിക്കേറ്റു. പാലക്കുന്ന് സിറ്റി സെന്റര്‍ കെട്ടിടത്തല്‍ ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം.[www.malabarflash.com]
പാലക്കുന്നിലെ മുഹമ്മദിന്റെ മകന്‍ ഫയാസിനാണ് (19) വെടിയേറ്റത്. പരിക്കേറ്റ ഫയാസിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മില്‍ലുളള തര്‍ക്കത്തിനിടെ വെടിയുതിര്‍ത്തപ്പോള്‍ ഫയാസിന്റെ കാലില്‍ തുളഞ്ഞുകയറുകയായിരുന്നു.
യുവാവിനെ ഉടന്‍ തന്നെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിന്റെ ശരീരത്തില്‍ നിന്നും രണ്ട് വെടിയുണ്ടകള്‍ നീക്കം ചെയ്തു.
സംഭവത്തെ കുറിച്ച് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോലാച്ചി നാസര്‍ എന്നയാളാണ് ഫയാസിനെ വെടിവെച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കോലാച്ചി നാസര്‍ എന്നയാളാണ് ഫയാസിനെ വെടിവെച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
No comments:
Post a Comment