ലക്നോ: പാസ്പോർട്ട് പുതുക്കി കിട്ടാൻ മതം മാറണമെന്നു പാസ്പോർട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായി ആരോപണം. ലക്നോവിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിലെത്തിയ മുഹമ്മദ് അനസ് സിദ്ധിഖിക്കും ഭാര്യ തൻവി സേഥിനുമാണ് പാസ്പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥനിൽനിന്ന് ദുരനുഭവമുണ്ടായത്.[www.malabarflash.com]
ബുധനാഴ്ചയാണ് സംഭവം അരങ്ങേറുന്നത്. പാസ്പോർട്ടിനായി അപേക്ഷ സമർപ്പിച്ചതായിരുന്നു ദന്പതികൾ. തൻവിയുടെ രേഖകൾ പരിശോധിക്കുന്നതിനിടെ പേരുമാറ്റണമെന്നും അല്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടുമെന്നും വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനു വിസമ്മതിച്ചതോടെ വികാസ് എല്ലാവരും കാണ്കെ തൻവിയോടു മോശമായി സംസാരിച്ചു. തുടർന്ന് ഇയാൾ അനസിനോടും തട്ടിക്കയറി. ഫയൽ തടഞ്ഞുവച്ചശേഷം വികാസ് തങ്ങളെ അഡീഷനൽ പാസ്പോർട്ട് ഓഫീസറുടെ അടുത്തേക്ക് അയച്ചെന്നും അദ്ദേഹം വളരെ മാന്യതയോടെയാണ് പെരുമാറിയതെന്നും തൻവി പറയുന്നു.
വിവാഹം കഴിച്ചതിനുശേഷവും ഭർത്താവിന്റെ പേര് തന്റെ പേരിനോടൊപ്പം ചേർക്കാത്തതിന് അയാൾ രോഷം കൊണ്ടു. വിവാഹം കഴിഞ്ഞാൽ പേര് മാറ്റേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പാസ്പോർട്ടിനാവശ്യമായ എല്ലാ രേഖകളും താൻ സമർപ്പിച്ചിരുന്നു. തങ്ങളെ എല്ലാവരുടെയും മുന്നിൽവച്ച് അപമാനിച്ചെന്നും തൻവി പറയുന്നു. 12 വർഷം മുന്പായിരുന്നു ദന്പതികളുടെ വിവാഹം.
ലക്നോ പാസ്പോർട്ട് ഓഫീസിൽ തങ്ങൾക്കുണ്ടായ അനുഭവം, ട്വിറ്ററിൽ തുടർച്ചയായ ട്വീറ്റുകളിലൂടെ തൻവി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ അറിയിക്കാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

No comments:
Post a Comment