Latest News

പഴയങ്ങാടി അൽ ഫത്തീബി ജ്വല്ലറിയിൽ കവർച്ച നടത്താൻ ഉപയോഗിച്ച സ്കൂട്ടർ പുഴയിൽ നിന്നും കണ്ടെടുത്തു

കണ്ണൂർ: പഴയങ്ങാടി അൽ ഫത്തീബി ജ്വല്ലറിയിൽ കവർച്ച നടത്താൻ മോഷ്ടാക്കളായ റഫീക്കും നൗഷാദും ഉപയോഗിച്ച സ്കൂട്ടർ മുട്ടം പാലക്കോട് പുഴയിൽ നിന്നും പോലീസ് കണ്ടെടുത്തു.[www.malabarflash.com]

 മോഷണ സ്വർണം കടത്താനുപയോഗിച്ച സ്കൂട്ടർ പ്രതികൾ പിന്നിട് പാലക്കോട് പാലത്തിൽ നിന്നും പുഴയിലേക്ക് എറിയുകയായിരുന്നു. മാട്ടൂൽ വായനശാലക്ക് സമീപത്തെ വീട്ടിൽ നിന്നാണ് വെളുത്ത സ്കൂട്ടർ മോഷ്ടിച്ച് പെയിന്റ് മാറ്റി കറുത്ത താക്കിയത്. 

വ്യാഴാഴ്ച രാവിലെ പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതികളെ ജൂലായ് 5 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പത്ത് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നതെങ്കിലും ഒരാഴ്ച്ചയാണ് കോടതി അനുവദിച്ചത്.

പ്രതികളെ ഉച്ചയോടെ പഴയങ്ങാടി സ്റ്റേഷനിലെത്തിച്ച ശേഷം വൈകുന്നേരത്തോടെയാണ് തെളിവെടുപ്പിനായി കൊണ്ടു പോയത്. പ്രതികൾ കാണിച്ചു കൊടുത്ത സ്ഥലത്ത് തോണിയിൽ തെരച്ചിൽ നടത്തിയാണ് പോലീസ് സ്കൂട്ടർ കണ്ടെടുത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.