കാഞ്ഞങ്ങാട്: നഗര മധ്യത്തില്‍വെച്ച് പതിനഞ്ചുകാരിയെ കയറിപ്പിടിച്ച കേസില്‍ മൂന്ന് വര്‍ഷം കഠിനതടവിനും പതിനയ്യായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചതിന് പിന്നാലെ യുവാവ് മൂന്ന് വിദ്യാര്‍ത്ഥിനികളെ പട്ടാപ്പകല്‍ കയറിപ്പിടിച്ചു.[www.malabarflash.com]
വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് നടന്നു പോകുകയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെ കയറിപ്പിടിച്ച കാഞ്ഞങ്ങാട് സൗത്തിലെ വാഴവളപ്പില്‍വീട്ടില്‍ അജിത്തി(32)നെയാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
നഗരമധ്യത്തില്‍ മണിവെസല്‍ പാലസിന് സമീപം ഫുട്പാത്തില്‍വെച്ചാണ് സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ അജിത്ത് കയറിപ്പിടിച്ചത്. സംഭവം വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിലെത്തി അധ്യാപകരോട് പറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് അജിത്തിനെ നഗരത്തില്‍ വെച്ച് തന്നെ പോലീസ് പിടികൂടിയത്.അറസ്റ്റ് രേഖപ്പെടുത്തിയ അജിത്തിനെ കോടതിയില്‍ ഹാജരാക്കി.
സമാനമായ രീതിയില്‍ 2013 മാര്‍ച്ച് 23ന് ഉച്ചക്ക് 2 മണിക്ക് മാതാപിതാക്കള്‍ക്കൊപ്പം നഗരത്തിലൂടെ നടന്നുപോകുകയായിരുന്ന 15കാരിയെ കയറിപ്പിടിച്ച സംഭവത്തില്‍ ജൂണ്‍ 7നാണ് ഇയാളെ കോടതി ശിക്ഷിച്ചത്. സംഭവത്തില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നതിനിടയിലാണ് വീണ്ടും ഇയാള്‍ വിദ്യാര്‍ത്ഥിനികളെ കയറിപ്പിടിച്ചത്.
No comments:
Post a Comment