തൃശൂർ: പൊള്ളാച്ചിക്കടുത്ത് ആനമല ഗോവിന്ദാപുരം ചെക്ക് പോസ്റ്റിനു സമീപം ഗണപതിപാളയത്ത് മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു മൂന്നു യുവാക്കൾ മരിച്ചു.[www.malabarflash.com]
ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ താണിക്കൽ കോടങ്കണ്ടത്ത് വീട്ടിൽ പോളിന്റെ മകൻ ജോണ് പോൾ (33), പെരുമ്പാവൂർ പള്ളിക്കവല വണ്ടാലയിൽ തോമസിന്റെ മകൻ ജോബി തോമസ് (32), ഇടപ്പള്ളി തോപ്പിൽപറന്പിൽ സിജി ബാലാനന്ദൻ (33) എന്നിവരാണു മരിച്ചത്.
ഫെഡറൽ ബാങ്ക് പരിയാരം ബ്രാഞ്ച് മാനേജരാണു ജോൺ പോൾ. അതേ ബാങ്കിലെ ക്ലാർക്കാണു ജോബി. ജിയോജിത് ജീവനക്കാരനായിരുന്നു സിജി. ഇവരുൾപ്പെട്ട ആറംഗ സംഘം വാൽപ്പാറ കണ്ടു മടങ്ങിവരുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. എതിർദിശയിൽ വന്ന ബൈക്കിൽ ഇടിച്ച കാർ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു.

ഈസ്റ്റ് കോമ്പാറ പരേതനായ പൊക്കൻ വീട്ടിൽ ജോർജിന്റെ മകൻ ജോൺ ഉൾപ്പെടെ കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേർക്കും ഗുരുതര പരിക്കുണ്ട്. ഇവരെ പൊള്ളാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലുണ്ടായ കോട്ടൂർ മലയാണ്ടിപട്ടണം സ്വദേശികളായ ദമ്പതികൾക്കും ഒന്നര വയസുള്ള കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്.
ജോബി തോമസിന്റെ ഭാര്യ അനു ജി. തന്പി(യൂണിയൻ ബാങ്ക്).അമ്മ: എൽസി തോമസ്. ആറുമാസം പ്രായമുള്ള മകളുണ്ട്.
No comments:
Post a Comment