Latest News

വിവാഹേതരബന്ധം ചോദ്യം ചെയ്ത സഹോദരൻ ഉൾപ്പെടെ നാലു പേരെ യുവതി വിഷം കൊടുത്തുകൊന്നു

ശിവകാശി: വിവാഹേതരബന്ധം ചോദ്യം ചെയ്ത സഹോദരനെ കൊല്ലാന്‍ യുവതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. ഇതു കഴിച്ച സഹോദരനുള്‍പ്പടെ നാലു സുഹൃത്തുക്കള്‍ മരിച്ചു. മറ്റ് നാലു പേര്‍ ഗുരുതരാവസ്ഥയില്‍.[www.malabarflash.com] 

സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.ശിവകാശി സ്വദേശികളായ മുരുകന്‍, ഗണേശന്‍, മുഹമ്മദ് ഇബ്രാഹിം, ഗൗതം എന്നിവരാണ് മരിച്ചത്. ശരവണന്‍, 13 വയസുള്ള ജനാര്‍ദ്ദന്‍, ശിവകുമാര്‍, ഹരിഹരന്‍ എന്നിവര്‍ മധുര ജനറല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.

ശിവകാശി സ്വദേശിനിയായ വള്ളിയും ഇവര്‍ ജോലി ചെയ്തുവന്ന പ്രിന്റിംഗ് പ്രസിന്റെ ഉടമയുമായ ശെല്‍വവുമായുള്ള അവിഹിത ബന്ധത്തെ സഹോദരന്‍ മുരുകൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തെ തുടര്‍ന്ന് മുരുകനെ കൊല്ലാന്‍ വള്ളിയും കാമുകനും ചേർന്ന് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ചിക്കന്‍ കറി തയാറാക്കി അതില്‍ വിഷം കലര്‍ത്തിയ ശേഷം സഹോദരന്‍ മുരുകനെ വീട്ടിലെത്തി ഭക്ഷണം കഴിക്കണമെന്ന് വള്ളി ഫോണില്‍ അറിയിച്ചു.

തുടര്‍ന്ന് അമ്മ ഇന്ദിരാണിയുമായി വള്ളി ക്ഷേത്രത്തിലേക്കു പോയി. ഈ സമയം തന്റെ സുഹൃത്തുക്കളേയും രണ്ടു കുട്ടികളേയും കൂട്ടി മദ്യ ലഹരിയില്‍ മുരുകൻ രാവിലെ 10 മണിയോടെ വീട്ടിലെത്തി വിഷം കലര്‍ന്ന ചിക്കൻകറി കഴിച്ചു. സുഹൃത്തുക്കള്‍ അവരവരുടെ വീടുകളിലേക്ക് മടങ്ങി. മുരുകന്‍ വീട്ടിലും ഉറങ്ങാന്‍ കിടന്നു. ക്ഷേത്രത്തില്‍ പോയി ഉച്ചയ്ക്ക് മടങ്ങിയെത്തിയ വള്ളി, മുരുകന്‍ മദ്യ ലഹരിയില്‍ കിടക്കുകയാണെന്ന് പറഞ്ഞ് അമ്മയെ വിശ്വസിപ്പിക്കുകയായിരുന്നു.‌

ഈ സമയം മുരുകന്‍ ഒഴികെ ഉള്ളവരെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുരുകന്‍ ഉള്‍പ്പടെ നാലുപേര്‍ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രിയോടെ വള്ളിയെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ ഇവര്‍ കുറ്റം സമ്മതിച്ചു. 

സഹോദരനെ കൊല്ലാന്‍ ഒരുക്കിയ കെണിയില്‍ സുഹൃത്തുക്കളും പെടുകയായിരുന്നു. വള്ളിയുടെ കാമുകന്‍ ശെല്‍വത്തേയും പോലീസ് അറസ്റ്റുചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.