ദേളി: സഅദിയ്യ ഹൈസ്‌കൂള്‍ സഅദാബാദില്‍ വായനാ വാരാഘോഷത്തില്‍ സംബദ്ധിക്കാന്‍ സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എത്തിച്ചേര്‍ന്നത് നവ്യാനുഭവമായി.[www.malabarflash.com]
ഇന്നലെകളില്‍ അറിവു നുകര്‍ന്ന കാമ്പസില്‍ അദ്ധ്യാപകര്‍ക്കൊപ്പം പഴയ കാല സ്മരണകള്‍ അവര്‍ പങ്കു വെച്ചു. സ്‌കൂള്‍ അലുംനി അസോസിയേഷന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അവരെ സ്വീകരിച്ചു. സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി സംഗമം ഉല്‍ഘാടനം ചെയ്തു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഉസ്മാന്‍ സഅദി കൊട്ടപ്പുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഹമ്മദ് കരിയര്‍ ഗൈഡന്‍സ് ക്ലാസിനു നേതൃത്വം നല്‍കി.എസ്. എസ്. എല്‍. സിയില്‍ തിളക്കമാര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു.
സ്‌നേഹ കൂട്ടായ്മ, മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉല്‍ഘാടനം. സര്‍ട്ടിഫിക്കറ്റ് വിതരണം, സ്‌കൂള്‍ അലുംനി ലോഗോ പ്രകാശനം,കലാ വിരുന്ന് തുടങ്ങിയ പരിപാടികള്‍ക്കു സ്‌കൂള്‍ അലുംനി അസോസിയേഷന്‍ പ്രസിഡണ്ട് ശമീര്‍ ചട്ടഞ്ചാല്‍, ജനറല്‍ സെക്രട്ടറി ജാബിര്‍ തെരുവത്ത് ഫിനാനാന്‍സ് സെക്രട്ടറി സാബിത്ത് ബോവിക്കാനം, വൈസ് പ്രന്‍സിപ്പല്‍ നാഗേഷ് മാസ്റ്റര്‍ മല്ലം, അബൂ ത്വാഹിര്‍ സഅദി വളാഞ്ചേരി സ്വലാഹുദ്ധീന്‍ എലിമല, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായാനാ വാരാഘോഷത്തിന്റെ ഭാഗമായി ക്വിസ് കോംപറ്റീഷന്‍, വായനാ മൂല പദ്ധതിയുല്‍ഘാടനം, എന്റെ പുസ്തകം, പ്രകാശനം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
No comments:
Post a Comment