മോസ്കോ: 2018 ലോകകപ്പിലെ ആദ്യ അട്ടിമറി മെക്സിക്കോ വക, ഇരകളായത് നിലവിലെ ചാന്പ്യൻമാരായ ജർമനി. കിരീടം നിലനിർത്തുന്ന രാജ്യമാകാൻ കച്ചകെട്ടിയിറങ്ങിയ ജർമനിക്ക് ഏകപക്ഷീയമായ ഒരു ഗോളിനാണു തോൽവി വഴങ്ങേണ്ടിവന്നത്.[www.malabarflash.com]
ഹിർവിംഗ് ലൊസാനോയാണ് ജർമൻ ആരാധകരുടെ ഹൃദയം തകർത്ത ഗോൾ നേടിയത്. അഞ്ചു ലോകകപ്പുകളിൽ ആദ്യമാണ് ജർമനിക്ക് ആദ്യ മത്സരത്തിൽ തോൽവി വഴങ്ങേണ്ടിവന്നത്.
മത്സരത്തിന്റെ തുടക്കത്തിൽ മെക്സിക്കൻ ആധിപത്യമായിരുന്നു. തുടർച്ചയായ മുന്നേറ്റങ്ങളുമായി അവർ ജർമൻ ഗോൾമുഖം വിറപ്പിച്ചു. ജർമനിയുടെ മുന്നേറ്റങ്ങൾ കഴിഞ്ഞ ലോകപ്പിലെ ഹീറോ ഗില്ലർമോ ഒച്ചോവയുടെ കൈകളിൽ ഒതുങ്ങി.
മത്സരത്തിന്റെ തുടക്കത്തിൽ മെക്സിക്കൻ ആധിപത്യമായിരുന്നു. തുടർച്ചയായ മുന്നേറ്റങ്ങളുമായി അവർ ജർമൻ ഗോൾമുഖം വിറപ്പിച്ചു. ജർമനിയുടെ മുന്നേറ്റങ്ങൾ കഴിഞ്ഞ ലോകപ്പിലെ ഹീറോ ഗില്ലർമോ ഒച്ചോവയുടെ കൈകളിൽ ഒതുങ്ങി.
35-ാം മിനിറ്റിൽ മെക്സിക്കോ ലക്ഷ്യം കണ്ടു. കൗണ്ടർ അറ്റാക്കിനൊടുവിൽ രണ്ട് ജർമൻ താരങ്ങളെ കബളിപ്പിച്ച്, ജർമൻ പ്രതിരോധത്തിൽ ആശയക്കുഴപ്പമുണ്ടാക്കി ഹിർവിംഗ് ലൊസാനോയാണ് മെക്സിക്കോയെ മുന്നിലെത്തിച്ചത്. സുവർണാവസരങ്ങൾ പലതു പാഴാക്കിയശേഷമായിരുന്നു മെക്സിക്കോയുടെ ഗോൾ.
ഗോൾ വീണതോടെ ജർമനി ആഞ്ഞടിച്ചു തുടങ്ങി. തിരമാല പോലെ ഇരച്ചുകയറിയ തോമസ് മുള്ളറും ടോണി ക്രൂസും ഡ്രാക്സലറും ഹമ്മൽസും മാരിയോ ഗോമസുമെല്ലാം മെക്സിക്കൻ ഗോൾമുഖം തുടർച്ചയായി വിറപ്പിച്ചു. ചില മുന്നേറ്റങ്ങൾ ഒച്ചോവയുടെ കൈയിൽ ഒതുങ്ങിയപ്പോൾ ചിലത് നിർഭാഗ്യത്തിന്റെ അകന്പടിയിൽ പുറത്തേക്കു പാഞ്ഞു.

അവസാന മിനിറ്റുകളിൽ ഗോളി മാനുവൽ നോയറടക്കം ബോക്സിലെത്തി മെക്സിക്കോയുടെ ഗോൾമുഖം വിറപ്പിച്ചെങ്കിലും പരാജയപ്പെട്ടു പരീക്ഷണം തുടങ്ങാനായിരുന്നു നിലവിലെ ചാന്പ്യൻമാരുടെ വിധി.
No comments:
Post a Comment