Latest News

ഐ.പി.എസ് ഓഫീസറായി വേഷമിട്ട നടിയെ അറസ്റ്റ് ചെയ്ത് പോലീസ്

ചെന്നൈ: ഷൂട്ടിങ്ങ് ആണെന്ന് കരുതി നിന്നവരെ ഞെട്ടിച്ച് അസി. കമ്മീഷണറായി പോലീസ് വേഷത്തില്‍ കസറിയ നടിയെ പോലീസ് കയ്യോടെ പിടികൂടി അറസ്റ്റ് ചെയ്തു.[www.malabarflash.com]

തൂത്തുക്കുടി പ്രശ്‌നത്തില്‍ അസി. കമ്മീഷണറുടെ വേഷമിട്ട് സമരത്തിന് ആഹ്വാനം ചെയ്ത നടിയാണ് ആപ്പിലായത്.

സോഷ്യല്‍ മീഡിയയില്‍ ലൈവായി എത്തിയ താരത്തെ കണ്ട് നല്ലൊരു വിഭാഗം ജനങ്ങളും പോലീസ് ഓഫീസറാണെന്ന് തെറ്റിധരിച്ച് ആഹ്വാനം കേട്ട് ഞെട്ടിയിരുന്നു.

പോലീസ് ഓഫീസര്‍മാരാകട്ടെ ഐ.പി.എസ് ഓഫീസറുടെ വേഷത്തില്‍ ഇത്ര ധൈര്യമായി പരസ്യമായി വരാന്‍ ധൈര്യം കാട്ടിയ ഇവര്‍ക്ക് മിന്നല്‍ വേഗത്തില്‍ ‘പണി’ കൊടുക്കണമെന്ന വാശിയിലുമായിരുന്നു.

ഷൂട്ടിങ് സ്ഥലത്തേക്ക് ചീറി പാഞ്ഞു വന്ന പോലീസ് വാഹനത്തില്‍ നിന്നും ഇറങ്ങിയ കാക്കികളെ കണ്ട് ഷൂട്ടിങ് ആണെന്ന് തെറ്റി ധരിച്ച കാണികള്‍ക്കും, എന്താണ് സംഭവമെന്ന് അറിയാതെ ഞെട്ടി തരിച്ച് നിന്ന സീരിയല്‍ അണിയറ പ്രവര്‍ത്തകര്‍ക്കും മുന്നിലൂടെ നടിയെ തൂക്കിയെടുത്ത് പറന്നു പോലീസ് ജീപ്പ്.

ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് അറസ്റ്റ്. ജനങ്ങള്‍ ഒത്തുകൂടണമെന്നും സമരം ശക്തമാക്കണമെന്നുമായിരുന്നു നടി വീഡിയോയിലൂടെ ആവശ്യപ്പെട്ടത്.

മാത്രമല്ല, വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. തുടര്‍ന്ന് പോലീസിന് ലഭിച്ച പരാതിയില്‍ സെക്ഷന്‍ 419, 153, 500 വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.