മോസ്കോ: നൂറാം മത്സരം ഗോൾനേട്ടത്തിലൂടെ ആഘോഷമാക്കിയ ലൂയിസ് സുവാരസിന്റെ മികവിൽ ഉറുഗ്വെയ്ക്കു ജയം. സൗദി അറേബ്യയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഉറുഗ്വെ പരാജയപ്പെടുത്തിയത്. 23-ാം മിനിറ്റിലായിരുന്നു സുവാരസിന്റെ വിജയമുറപ്പിച്ച ഗോൾ.[www.malabarflash.com]
ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാം മൽസരത്തിൽ നേർക്കുനേർ ഇറങ്ങിയ ഉറുഗ്വെയും സൗദി അറേബ്യയും തുടക്കം മുതൽ ആക്രമണമാണ് ലക്ഷ്യമെന്നു വ്യക്തമാക്കി മുന്നേറി. സൗദിക്ക് ഫിനിഷിംഗിലെ പോരായ്മ തിരിച്ചടിയായപ്പോൾ, ലഭിച്ച അവസരം മുതലാക്കിയ ഉറുഗ്വെ ലീഡ് നേടി. കാർലോസ് സാഞ്ചസ് ഉയർത്തിവിട്ട കോർണറിൽ നിന്നായിരുന്നു സുവാരസിന്റെ ഗോൾ. ആദ്യ പകുതി ഉറുഗ്വെയുടെ ലീഡിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ സൗദി തുടർച്ചയായി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ വന്നില്ല. മുന്നേറ്റനിരയുടെ ഒത്തിണക്കമില്ലായ്മയും അവർക്ക് വിനയായി. ഉറുഗ്വെയാകട്ടെ എഡിസണ് കവാനിയുടെയും സുവാരസിന്റെയും മുന്നേറ്റങ്ങൾ സൗദി ബോക്സിൽ പാഴാക്കി മടങ്ങി.
രണ്ടാം ജയത്തോടെ ഉറുഗ്വെ എ ഗ്രൂപ്പിൽനിന്ന് പ്രീക്വാർട്ടർ ഉറപ്പിച്ചു. തുടർച്ചയായി രണ്ടു മത്സരങ്ങൾ വിജയിച്ച ആതിഥേയരായ റഷ്യയും പ്രീക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ഇനി ഈ രണ്ടു ടീമുകളും ഏറ്റുമുട്ടുന്പോൾ ഗ്രൂപ്പ് ജേതാക്കൾ നിർണയിക്കപ്പെടും. രണ്ടു മത്സരങ്ങളും തോറ്റ സൗദിയും ഈജിപ്തും ലോകകപ്പിൽനിന്നു പുറത്തായി.

No comments:
Post a Comment