ഉദുമ: വണ്ടീസ് കുടുംബ കൂട്ടായ്മയിലെ അംഗങ്ങളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവരെ വണ്ടീസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.[www.malabarflash.com]
ഉദുമ കുന്നിലെ വണ്ടിഹൗസില്‍ നടന്ന അനുമോദന യോഗം കുടുംബത്തിലെ മുതിര്‍ന്ന അംഗം കണ്ണന്‍ കാസര്‍കോട് ഉല്‍ഘടനം ചെയ്തു. പ്ലസ്ടുവില്‍ വിജയിച്ച ശ്രീകുട്ടിക്കുള്ള ഉപഹാരം കണ്ണന്‍ കാസര്‍കോടും, ക്യാഷ്അവാര്‍ഡ് പുരുഷോത്തമന്‍ കടപ്പുറവും വനിതാ കൂട്ടായ്മയുടെ ഉപഹാരം പ്രവിതയും എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ സ്വാതി കൃഷ്ണയ്ക്കുള്ള ഉപഹാരം വെള്ളച്ചിയും ക്യാഷ്അവാര്‍ഡ് മുരളി പൂച്ചക്കാടും വിതരണം ചെയ്തു.
വണ്ടീസ് ഗ്രൂപ്പ് പ്രസിഡന്റ് വിജയരാജ് ഉദുമ അധ്യക്ഷത വഹിച്ചു. ജയചന്ദ്രന്‍ കാസര്‍ഗോഡ്, അജയരാജ്, അനിത കൊട്ടന്‍കുഞ്ഞി, പ്രേമ ജയചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. വണ്ടീസ് ഗ്രൂപ്പ് സെക്രട്ടറി രാജേഷ് സ്വാഗതവും വനിതാ കൂട്ടായ്മ സെക്രട്ടറി ശാന്ത പവിത്രന്‍ നന്ദിയും പറഞ്ഞു. വി വി കൊട്ടന്‍കുഞ്ഞി, ജയരാജ്, അശോകന്‍ കാസര്‍കോട്, വിശാഖ് ഉദുമ, ജയപ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment