Latest News

മസ്​ജിദുൽ ഹറാമിൽ നിന്ന്​ ചാടി പാകിസ്​താൻ സ്വദേശി മരിച്ചു

ജിദ്ദ: മക്കയിലെ മസ്​ജിദുൽ ഹറാമിന്​ മുകളിൽ നിന്ന്​ ചാടി ഒരാൾ മരിച്ചു. സൗദിയിൽ ജോലി ചെയ്യുന്ന പാകിസ്​താൻ സ്വദേശിയാണ്​ മരിച്ചത്​. വെള്ളിയാഴ്​ച രാത്രി 9.20 നാണ്​ സംഭവം.[www.malabarflash.com] 

പള്ളിയുടെ മുകൾ നിലയിൽ നിന്ന്​ കഅബയുടെ പ്രദക്ഷിണ വഴിയിലാണ്​ (മത്വാഫ്​) ഇയാൾ വീണത്​. തൽക്ഷണം മരണം സംഭവിച്ചു. 

മൃതദേഹം ഉടൻ തന്നെ ആശുപത്രിയിലേക്ക്​ മാറ്റിയെന്നും ഇയാളുടെ പെരുമാറ്റത്തിനുള്ള കാരണങ്ങൾ അന്വേഷിക്കുക​യാണെന്നും സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്യുന്നു. സന്ദർശകർ വീണുപോകാതിരിക്കാനുള്ള ശക്​തമായ ഉയർന്ന ലോഹ വേലികൾ സ്​ഥാപിച്ച ഇവിടെ നിന്ന്​ ഇയാൾക്ക്​ ചാടാൻ സാധിച്ചതെങ്ങനെയെന്നും അന്വേഷിക്കുന്നുണ്ട്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.