Latest News

കണ്ണൂരിൽ വീട് തകർന്ന് വീണ് ഒരു മരണം : രണ്ട് പേർക്ക്പരിക്ക്

കണ്ണൂർ: കടമ്പൂരിൽ കണ്ടോത്ത് വളപ്പിൽ പുത്തൻപീടികയ്ക്ക് സമീപം വീട് തകർന്ന് വീണ് ഒരു മരണം. രണ്ട് പേർക്ക്പരിക്ക്. കടമ്പൂര് മേനേബേത്ത് ഹൗസിൽ ലക്ഷ്മി (85)യാണ് മരണപ്പെട്ടത്.[www.malabarflash.com]

ലക്ഷ്മിയുടെ മകളായ സഹദേവൻ, സുജാത എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റവരെ തലശ്ശേരി കോ-ഓപററ്റീവ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടബൂർ പഞ്ചായത്ത് 9 ആം വാർഡ് മെമ്പർ ദിനേശൻ ലക്ഷ്മിയുടെ മറ്റൊരു മകനാണ്.

പരേതനായ സി.വി ചന്തു കുട്ടി നമ്പ്യാരുടെ ഭാര്യയാണ് ലക്ഷ്മി' മക്കൾ: മോഹനൻ (പരേതൻ,) ദിനേശൻ (വാർഡ് മെമ്പർ, കടമ്പുർ ) പ്രേമരാജൻ ( മുബൈ) സുജാത, സതീശൻ ( ബേക്കറി ) മരുമക്കൾ പങ്കജാക്ഷി, പുഷ്പലത, പ്രേമലത.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.