Latest News

പ്രമുഖ പണ്ഡിതൻ ബേക്കൽ മൊയ്തു മുസ്‌ല്യാർ അന്തരിച്ചു

ബേക്കൽ: പ്രമുഖ പണ്ഡിതനും ബേക്കൽ ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബുമായിരുന്ന ബേക്കൽ മൊയ്തു മുസ്‌ല്യാർ അന്തരിച്ചു.[www.malabarflash.com]

മയ്യിത്ത് നിസ്‌കാരം വെളളിയാഴ്ച രാവിലെ 11 മണിക്ക് ബേക്കൽ ഹൈദ്രോസ് ജുമാ മസ്ജിദിൽ നടക്കും.

പരേതനായ മുക്രി അന്തുഞ്ഞി- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: ഫാത്വിമ, പരേതയായ ആഇശ. മക്കള്‍: നഫീസത്തുല്‍ മിസ് രിയ, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഗഫൂര്‍, ഫാത്വിമത്ത് സുഹറ, ഫരീദ, തബ്ഷീറ. 

മരുമക്കള്‍: ഇ.കെ മുഹമ്മദ് ഷാഫി, നാസര്‍ ബങ്കരക്കുന്ന്, മുസ്തഫ ഉദുമ പടിഞ്ഞാര്‍, അഷ്‌റഫ് ഇല്യാസ് നഗര്‍, സുഹറ, ആഇശ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, അബൂബക്കര്‍, അബ്ബാസ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.