Latest News

ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള യാത്രയിലാണ് അലോഷ് മോൻ

ഉദുമ: ജീവിതത്തിലേക്ക് തിരിച്ചു വരാൻ അലോഷ് മോൻ അച്ഛന്റെ തോളിലുറങ്ങി ഞായറാഴ്ച  യാത്ര പുറപ്പെട്ടു. നാടും നാട്ടുകാരും കണ്ണീരോടെ അവരെ യാത്രയാക്കി.വാനോളം പ്രതീക്ഷകളുമായി പുറപ്പെട്ട ഇവരുടെ യാത്ര സ്ഥലമാകാട്ടെ എന്ന് നെഞ്ചുരുകി പ്രാർഥിച്ച് നാടു മുഴുവൻ ഇവർക്കൊപ്പമുണ്ട്.....[www.malabarflash.com]

തലച്ചോറിന്റെ പ്രത്യേകഭാഗത്ത് കുമിളകൾ രൂപപ്പെടുന്ന അപൂർവ രോഗം
പിടിപ്പെട്ടതിനെ തുടർന്നാണ് ബാര ഗവ: ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയും കളനാട്‌ റോഡിലെ ദിനേശ്‌ കമ്പനിക്ക്‌ സമീപo താമസിക്കുന്ന അലക്സിന്‍റെയും നിമ്മിയുടെയും മകനായ ഒന്‍പതുവയസുള്ള അലോഷ് ബ്രിട്ടോ കിടപ്പിലായത്. മുംബൈയിലെ ഹിന്ദുജ ആശുപത്രയിലേക്കാണ് ശസ്ത്രക്രിയക്കായി ഞായറാഴ്ച കൊണ്ടുപോയത്. 

കുട്ടിയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്ന ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഈ കുടുംബം പെട്ടന്ന് പുറപ്പെട്ടത്. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുംവേണ്ടി 15 ലക്ഷം രൂപയോളം ചിലവ് വരും. ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെയിൽസ്മാനായി ജോലി ചെയ്യുന്ന അലക്സിനും കുടുംബത്തിനും ഈ സംഖ്യ താങ്ങാനാവുന്നതിലും അപ്പുറമാണ്. എത്രയും പെട്ടന്ന് കുഞ്ഞിന്റെ ഓപ്പറേഷൻ നടക്കണമെന്നും അല്ലാത്തപക്ഷം ജീവൻ തന്നെ അപകടത്തിലാകുംമെന്ന മുന്നറിയിപ്പ് ഡോക്ടർമാർ നൽകിയതോടെ ഈ കുടുംബം എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നുണ്ട്.

നാട്ടുകാര്‍ ഒന്നടങ്കം കൈ കോര്‍ത്തു കുറച്ചു തുക തരപ്പെടുത്തിക്കഴിഞ്ഞു . ഈതുകയുമായിട്ടാണ് പുറപ്പെട്ടിരിക്കുന്നത്. ജൂലൈ പതിനൊന്നാം തീയതി അലോഷിന്റെ ഓപറേഷൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്‌.
അലോഷ് മോനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ പണം പ്രശ്നമാകാതിരിക്കാന്‍ പൊതുരംഗത്തു പ്രവർത്തിക്കുന്നവരുടെ നേതൃത്വത്തില്‍ അലോഷ് ബ്രിട്ടോ ചികിത്സ സഹായസമിതി രൂപവത്കരിച്ച് രാപകല്‍ ഇല്ലാതെ രംഗത്തുണ്ട്.

ചെമ്മനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കല്ലട്ര അബ്ദുൽ കാദർ ഹാജി (ചെയർമാൻ), ചന്ദ്രൻ കൊക്കാൽ (വർക്കിംഗ്‌ ചെയർമാൻ), മൊയ്‌തീൻ കുഞ്ഞി കളനാട് (ജനറൽ കൺവീനർ), അജിത് കളനാട് (ട്രഷറർ), കളനാട് ഹൈദ്രോസ് ജമാഅത്ത് ജനറൽ സെക്രട്ടറി കോഴിത്തിടിയിൽ അബ്ദുള്ള ഹാജി (ജോയിൻ കൺവീനർ), എന്നിവരാണ് ഭാരവാഹികൾ. സഹായിക്കാന്‍ സന്മനസുള്ളവര്‍ക്ക് വിളിക്കാം ഈ നമ്പറി ല്‍ വിളിക്കാം 9961358720.

ഉദാരമതികളുടെ സഹായങ്ങള്‍ സിന്‍ഡിക്കേറ്റു ബാങ്ക് ഉദുമ ശാഖയില്‍ ഇതിനു തുടങ്ങിയ അക്കൗണ്ടിലൂടെ കൈമാറാം. അക്കൌണ്ട് നമ്പര്‍ 42262200179070 ( ഐ.എഫ്.എസ്.സി.കോഡ് SYNB0004226 )

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.