അമ്പലപ്പുഴ: കടം വീട്ടാനായി ഭർത്താവിനോടു പിണങ്ങി വീട്ടിൽനിന്നു ജോലിക്ക് എറണാകുളത്തേക്കു പോയ അസീന കടമില്ലാത്ത ലോകത്തേക്കു യാത്രയായി. വെളളിയാഴ്ച പുലർച്ചെ അന്പലപ്പുഴയ്ക്കു സമീപം നടന്ന അപകടത്തിലാണ് മറ്റു രണ്ടുപേർക്കൊപ്പം അസീനയും മരിച്ചത്.[www.malabarflash.com]
ജൂണ്‍ ആറുമുതൽ അസീനയെ കാണാതായിരുന്നു. ഭർത്താവ് കണ്ണനല്ലൂർ ചേരിക്കോണത്ത് ആസിഫ് മൻസിലിൽ ബാബു കൊട്ടിയം പോലീസിൽ പരാതിയും നൽകി. അസീന എറണാകുളത്തെത്തിയിരുന്നതായി പോലീസിനു തെളിവു ലഭിച്ചിരുന്നു. മൊബൈൽ റേഞ്ച് എറണാകുളം എഎ റോഡ് കാണിക്കുകയും മൊബൈൽ ഓഫാകുകയും ചെയ്തിരുന്നു. പോലീസ് എറണാകുളം കേന്ദ്രമാക്കി അന്വേഷണം തുടർന്നു.
രണ്ടാഴ്ച മുന്‍പ് അസീന കുട്ടികളെ കാണാൻ അവർ പഠിക്കുന്ന കുരിപ്പള്ളി എസ്എബിടിഎം എൽപി സ്കൂളിലെത്തിയിരുന്നു. നാലു വർഷത്തിനു ശേഷം ഉമ്മ പണം ഉണ്ടാക്കി തിരിച്ചുവരും. പുതിയ വീടു പണിയും. ഉമ്മ വന്നു വിളിക്കുന്പോൾ മക്കൾ വരണം എന്നും അവരോടു പറഞ്ഞിരുന്നു. അധ്യാപകരും ചില ഓട്ടോറിക്ഷ ഡ്രൈവർമാരും അസീനയെ കണ്ടതിനെത്തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പോലീസ് അന്വേഷണത്തിൽ കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ആശ്രമം പാർക്കും റേഞ്ച് കാണിച്ചെങ്കിലും രണ്ടോടെ ഓഫായി.
ഒരാഴ്ച മുൻപ് കൊട്ടിയം പോലീസിന് ഒരു മെസേജ് വന്നു. “എനിക്കു കുറച്ചു കടമുണ്ട്. അതു വീട്ടാനായി ജോലി ചെയ്യുകയാണ്. ഉപദ്രവിക്കരുത്” എന്നായിരുന്നു സന്ദേശം. അങ്കമാലി പരിസരത്തുനിന്നുമാണ് മെസേജ് വന്നതെന്നു മനസിലാക്കിയ പോലീസ് അന്വേഷണം നടത്തുന്നതിനിടെ വ്യാഴാഴ്ച ഇവരെ ഒരു വീട്ടിൽ കണ്ടെത്തി.
വീടുകളിൽ ജോലി നൽകുന്ന ഒരു ഏജൻസി മുഖേന ജോലി തരപ്പെടുത്തിയതായിരുന്നു അസീന. അങ്കമാലി പോലീസ് കൊട്ടിയം സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്ന് അസീനയെ കൊണ്ടുവരാനായി വനിതാ കോണ്‍സ്റ്റബിൾ ശ്രീകല കോണ്‍സ്റ്റബിൾ നിസാറുമായി സ്വകാര്യ കാറിൽ യാത്ര തിരിക്കുകയായിരുന്നു.

പുലർച്ചെ അസീനയുമായി കൊട്ടിയത്തേയ്ക്കു വരുന്ന വഴിയാണ് ദേശീയപാതയിൽ അന്പലപ്പുഴ കരൂർ ഭാഗത്ത് ഇവരുടെ കാറിൽ കണ്ടെയ്നർ ലോറി ഇടിച്ചത്.
അസീന സ്വകാര്യ സ്ഥാപനത്തിൽനിന്നു ലോണ്‍ എടുത്തിരുന്നെന്നും ഇതു തിരിച്ചടയ്ക്കാനുള്ള പണമുണ്ടാക്കാ നാണു വീടുവിട്ടിറങ്ങിയതെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

No comments:
Post a Comment