Latest News

ലോറി സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ലോറി ഉടമകള്‍ ഒരാഴ്ചയായി നടത്തിവന്ന സമരം പിന്‍വലിച്ചു. കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി ലോറി ഉടമകള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണിത്. ലോറി സമരം ഭക്ഷ്യോത്പന്നങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിലവര്‍ധനയ്ക്ക് ഇടയാക്കിയിരുന്നു.[www.malabarflash.com]

ഡീസല്‍വില ചരക്ക് സേവന നികുതി (ജി.എസ്.ടി)യുടെ പരിധിയില്‍ കൊണ്ടുവരിക എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയും സമരം പ്രതികൂലമായി ബാധിച്ചു തുടങ്ങിയിരുന്നു.

വിവിധ ചെക്ക്‌പോസ്റ്റുകള്‍ വഴി ഓരോ ദിവസവും സംസ്ഥാനത്തെത്തുന്ന ലോറികളുടെയെണ്ണം 8000 ല്‍നിന്ന് 1000 ആയി ചുരുങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഉപയോഗിച്ച് അവശ്യ വസ്തുക്കള്‍ എത്തിക്കുന്നകാര്യവും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.