ബദിയഡുക്ക: ബൈക്ക് യാത്രക്കാരനായ യുവാവിനെ മറ്റൊരു ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം തടഞ്ഞു നിർത്തി കണ്ണിൽ മുളകുപൊടി വിതറി മർദിച്ച് അവശനാക്കി പണവും സ്വർണവും കവർന്നതായി പരാതി.[www.malabarflash.com]
ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ ബാഡൂർ പദ്യാനയിലാണ് സംഭവം. ബൈക്കിൽ പധ്യാനയിലെ ബന്ധു വീട്ടിലേക്കു പോകുന്നതിനിടെ മൊഗ്രാൽ സ്വദേശിയായ അബ്ദുൾ സുഹൈബ് (27)ആണ് അക്രമത്തിനിരയായത്.
പിന്തുടർന്ന് മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം ബാഡൂർ പദ്യാനയിലെത്തിയപ്പോൾ ബൈക്ക് തടയുകയും വലിച്ചിറക്കി കണ്ണിൽ മുളകുപൊടി വിതറുകയും കൈവശമുണ്ടായിരുന്ന 95000രൂപയും 15 പവൻ സ്വർണവും കവർന്നതായാണ്പരാതി.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സുഹൈബിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബന്ധുവിന്റെ വിവാഹ ആവശ്യത്തിന് കൊണ്ടുപോയ സ്വർണവും പണവുമാണ് കവർന്നതെന്നു യുവാവ് പോലീസിൽ പരാതിപ്പെട്ടു. പ്രതികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.

No comments:
Post a Comment