കാഞ്ഞങ്ങാട്: പെണ്‍കുട്ടികള്‍ക്ക് നേരെ സ്ഥിരമായി ഉടുമുണ്ട് പൊക്കി അശ്ലീല പ്രദര്‍ശനം നടത്തുന്ന 65കാരനെ ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടി. പടന്നക്കാട് സ്വദേശി ഇബ്രാഹിമിനെയാണ് എസ്‌ഐ സന്തോഷ്‌കുമാറും സംഘവും കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്തുവെച്ച് പിടികൂടിയത്.[www.malabarflash.com]
ബസ് സ്‌ററാന്റിലെത്തുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ഇയാള്‍ ഉടുമുണ്ട് പൊക്കി രഹസ്യഭാഗം കാണിച്ചുകൊടുക്കുന്നത് പതിവാക്കിയിരുന്നു. പെണ്‍കുട്ടികള്‍ ഇക്കാര്യം രക്ഷിതാക്കളെ അറിയിക്കുകയും രക്ഷിതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ 24നും 28നും ബസ് സ്റ്റാന്റ് പരിസരത്തുവെച്ച് ഇയാള്‍ പതിവ് ആവര്‍ത്തിച്ചു. സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ഇയാള്‍ ഉടുമുണ്ട് പൊക്കിയത്. വിദ്യാര്‍ത്ഥിനികള്‍ ഉടന്‍ തന്നെ ബസ് സ്റ്റാന്റ് പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ വിവരമറിയിച്ചു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇതിനുമുമ്പും ഒട്ടേറെ തവണ ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ആഭാസപ്രകടനം നടത്തിയിരുന്നു. മുമ്പ് രണ്ടുതവണ പോലീസ് ഇയാളെ താക്കീത് നല്‍കുകയും ചെയ്തിരുന്നു. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമ നിരോധന നിയമം പോക്‌സോ ചുമത്തിയാണ് ഇബ്രാഹിമിനെ പോലീസ് അറസ്റ്റ് ചെയ്തത്.
No comments:
Post a Comment