തളങ്കര: വിശ്വാസി കര്‍മ നൈരന്തര്യം കാത്തുസൂക്ഷിക്കണമെന്നും വിജ്ഞാന വഴിയില്‍ ഇനിയുമൊരുപാട് മുന്നേറാനുണ്ടെന്നും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‌സിലര്‍ ഉസ്താദ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അഭിപ്രായപ്പെട്ടു.[www.malabarflash.com]
മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി കൂട്ടായ്മ മസ്‌ലക് 2018-19 കര്‍മ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരികക്കുകയായിരുന്നു അദ്ദേഹം.
ബുധനാഴ്ച ഉച്ചക്ക് അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തനദ്ഘാടന സംഗമത്തില്‍ പ്രിന്‍സിപ്പാള്‍ ഉസ്താദ് യൂനുസ് അലി ഹുദവി അധ്യക്ഷത വഹിച്ചു. സാദിഖ് ഹുദവി ആലംപാടി സ്വാഗതഭാഷണവും മസ്‌ലക് കോഡിനേറ്റര്‍ മുര്‍ഷിദ് മൊണ്ടപദവ് കര്‍മ പദ്ധതി വിവരണവും നിര്‍വഹിച്ചു.
അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, കെ. എ ബഷീര്‍ വോളിബോള്‍, കെ.എച്ച് അഷ്‌റഫ്, ഹസൈനാര്‍ തളങ്കര, അബ്ദുറഹ്മാന്‍ ബാങ്കോട്, അബ്ദുല്‍ ഖാദര്‍ സഅദി, മുഹമ്മദ് വെല്‍കം, സയ്യിദ് ഫരീദുദ്ദീന്‍ ഖാസിമി മഞ്ചേശ്വരം, നൗഫല്‍ ഹുദവി കൊടുവള്ളി, മുഹമ്മദ് ഹുദവി, മന്‍സൂര്‍ ഹുദവി, മുഷ്താഖ് ഹുദവി തുടങ്ങിയവര്‍ പങ്കെടുത്തു. മാലിക് ഖുറൈഷി സംഗമത്തിന് നന്ദി പറഞ്ഞു

No comments:
Post a Comment