Latest News

വഖഫ് ശാക്തീകരണത്തിന് മഹല്ലുകള്‍ സജീവമാകണം: റഷീദലി തങ്ങള്‍

കാസര്‍കോട്: സമൂഹത്തിന്റെയും സമുദായത്തിന്റെയും രാജ്യത്തിന്റെയും നന്മക്ക് ഉപകരിക്കുന്ന വിധത്തില്‍ വഖഫ് ശാക്തീകരണത്തിന് മഹല്ല് കമ്മിറ്റികള്‍ സജീവമാകണമെന്ന് കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.[www.malabarflash.com]

വഖഫിന്റെ ക്രിയാത്മക പുരോഗതി ലക്ഷ്യംവെച്ച് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡിന്റെ കാസര്‍കോട് മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, മഞ്ചേരി, തൃശ്ശൂര്‍, ചങ്ങനാശ്ശേരി, തിരുവനന്തപുരം, കല്‍പ്പറ്റ എന്നീ ഓഫീസുകള്‍ക്ക് പുറമെയാണ് കാസര്‍കോട് ഓഫീസ് ആരംഭിച്ചിട്ടുള്ളത്. 

ചടങ്ങില്‍ മെമ്പര്‍ അഡ്വ. എം.സി മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ബോര്‍ഡ് മെമ്പര്‍മാരായ അഡ്വ. പി.വി. സൈനുദ്ദീന്‍, അഡ്വ. ഫാത്തിമ റോഷ്‌ന, സി.ടി അഹമ്മദലി, എ. അബ്ദുറഹിമാന്‍, ടി.കെ പൂക്കോയ തങ്ങള്‍, മുജീബ് തളങ്കര, റാഷിദ് പൂക്കോം സംസാരിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു. അബ്ദുല്‍ ജലീല്‍ സ്വാഗതവും ഡിവിഷണല്‍ ഓഫീസര്‍ സി.എം അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.