Latest News

തിരൂര്‍ കൂട്ടായിയില്‍ സിപിഐ എം പ്രവര്‍ത്തകന്റെ വീടിന് തീയിട്ടു; പെണ്‍കുട്ടിക്ക് പൊള്ളലേറ്റു

തിരൂര്‍: കൂട്ടായിയില്‍ വീടിന് തീ കൊളുത്തി അജ്ഞാതരുടെ ആക്രമണം. സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു. കൂട്ടായി അരയന്‍ കടപ്പുറത്തെ സി പി ഐ എം പ്രവര്‍ത്തകനായ കുറിയന്റെ പുരക്കല്‍ സൈനുദീന്റെ വീടിനാണ് അക്രമികള്‍ തീയിട്ടത്.[www.malabarflash.com]

തീ വീട്ടിനകത്തേക്ക് പടര്‍ന്ന് കയറുകയും ഉറങ്ങി കിടക്കുകയായിരുന്ന സൈനുദ്ദീന്റെ മകള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ നിഷല്‍ജ (16) ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വീടിന്റെ ജനല്‍വാതിലിന് തൊട്ടടുത്ത് മണ്ണെണ്ണയൊഴിച്ച് തീ കത്തിക്കുകയായിരുന്നു. മണ്ണെണ്ണ മുറിയിലേക്ക് ഒഴുകിയതിനെ തുടര്‍ന്ന് തീ വീട്ടിനുള്ളിലേക്ക് പടര്‍ന്നു കയറുകയായിരുന്നു. നിഷല്‍ജയെ പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂട്ടായിയില്‍ സി പി ഐ എം ലീഗ് സമാധാന ശ്രമങ്ങള്‍ക്കിടെയാണ് വീടിന് നേരെ തീയിട്ട്‌ അക്രമമുണ്ടായത്. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.