Latest News

അജ്​ഞാതൻ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ധനകാര്യ സ്​ഥാപന ഉടമ മരിച്ചു

കോ​ഴി​ക്കോ​ട്: ഇൗ​ങ്ങാ​പ്പു​ഴയിൽ അജ്​ഞാതൻ പെട്രോളൊഴിച്ച്​ തീകൊളുത്തിയതിനെ തുടർന്ന്​ ഗുരുതരാവസ്​ഥയിൽ ചികിത്​സയിലായിരുന്ന സ്വകാര്യ ധനകാര്യ സ്​ഥാപന ഉടമ മരിച്ചു.[www.malabarflash.com] 

പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിൽ ബസ്​സ്​റ്റോപ്പിനു​ സമീപം സുബൈദ കോംപ്ലക്​സ്​ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മലബാർ ഫിനാൻസ്​ ഉടമ കുപ്പായക്കോട്​ സ്വദേശി സജി കുരുവിളയാണ് (53)​ മരിച്ചത്​.

വെള്ളിയാഴ്​ച ഉച്ചക്ക്​​ ര​ണ്ടു മണിയോടെയാണ്​ സംഭവം. സ്​ഥാപനത്തിലെത്തിയ അജ്​ഞാതൻ സജിയു​ടെ ദേഹത്ത്​ പെട്രോളൊഴിച്ച്​ തീകൊളുത്തുകയായിരുന്നു​. ശരീരത്തിൽ തീപടർന്ന സജി സ്​ഥാപനത്തിൽനിന്ന്​ പുറത്തിറങ്ങി താഴേക്കുചാടി. 

റോഡിൽ കെട്ടിനിന്ന മഴവെള്ളത്തിലേക്ക്​ വീണപ്പോൾ നാട്ടുകാരെത്തി തീ അണക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്​സയിലായിരുന്നു.

കാബിനിനുള്ളിൽ ഇരുന്ന സജിയുടെ ദേഹത്ത്​ മുളകുപൊടി വിതറിയശേഷം പുറത്തുനിന്ന്​ പെട്രോൾ ഒഴിച്ച്​ തീകൊളുത്തുകയായിരുന്നു എന്നാണ്​ നിഗമനം. സംഭവശേഷം ചുവന്ന ഷർട്ടിട്ട ഒരാൾ കെട്ടിടത്തിന്​ പിന്നിലൂടെ ഒാടിമറഞ്ഞതായി പരിസരവാസികൾ പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.