ഉദുമ: ടൗൺ വികസനത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്ന യുഡിഎഫിന്റെ പൊറാട്ട് നാടകം അവസാനിപ്പിക്കണമെന്ന് സിപിഐ എം ഉദുമ ഏരിയാ കമ്മിറ്റി ആവശ്യപെട്ടു.[www.malabarflash.com]
കെഎസ്‌ടിപി റോഡ് വികസനത്തിന് ഉദുമ ടൗണിലെ ഭാസ്‌കര കുന്പള സ്‌മാരക ബസ് കാത്തിരിപ്പ് കേന്ദ്രം തടസമാണെന്നും അത് പൊളിക്കാത നാടിന്റെ വികസനം അട്ടിമറിക്കുകയാണെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് നടത്തിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തികച്ചും രാഷ്‌ടീയ സമരം മാത്രമാണ്.
റോഡ് വികസനത്തിന് ബസ് കാത്തിരിപ്പ് ഷെഡ് തടസമാണെങ്കിൽ അത് പൊളിക്കുന്നതിന് സിപിഐ എം എതിരല്ല. ഇത് നേരത്തെ വ്യക്തമാക്കിയതാണ്. ടൗൺ വികസനത്തിന് ഈ ഷെഡ് പൊളിക്കേണ്ടതാണെന്ന് കാണിച്ച് കെഎസ്‌ടിപി അധികൃതർ ഇതുവരെ ഒരു മാസ്‌റ്റർ പ്ലാനും തയ്യാറാക്കി സമീപിച്ചിട്ടില്ല.
കെഎസ്‌ടിപി റോഡ് വികസനത്തിന്റെ അപാകതകൾ ചൂണ്ടിക്കാട്ടി സിപിഐ എം ഇതിനകം നിരവധി സമര പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ ഘട്ടങ്ങളിലൊന്നും പ്രതീകരിക്കാതെ മാളത്തിലൊളിച്ചവർ ഒരു രാഷ്‌ട്രീയ വിഷമായി മാത്രമാണ് ഭാസ്‌കര കുന്പള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പ്രശ്‌നം ഉയർത്തി സിപിഐ എമ്മിനെതിരെ തിരിയുന്നത്. ഈ സമരത്തിന് യാതൊരു അടിസ്ഥാനവുമില്ല.
കെഎസ്‌ടിപി റോഡിന് നേരെത്ത അക്വയർ ചെയ്‌ത സ്ഥലത്ത് പെടുന്ന രണ്ട് കെട്ടിടങ്ങൾ ഇപ്പോഴും പൊളിക്കാതെ അവിടെ തന്നെയുണ്ട്. ഉദയമംഗലം റോഡിന് സമീപത്തെ കോൺഗ്രസ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും ഉദുമ ടൗണിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടവുമാണ്. യുഡിഎഫ് ഭരണകാലത്ത് രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് കെഎസ്‌ടിപി ഉദ്യോഗസ്ഥരുമായി ഇടപെട്ട് അത് പൊളിക്കാതിരിക്കാനാണ് അവർ ശ്രമിച്ചത്.
മേൽപറന്പ്, പാലക്കുന്ന് ടൗണുകൾ പോലെ വീതി കൂടിയ നാലു വരിപ്പാതയും ഡിവൈഡർ ഉൾപെടെയുള്ള സംവിധാനവും ഉദുമയിൽ നേരത്തെ വരേണ്ടിയിരുന്നതിന് തടസമുണ്ടാക്കിയത് യുഡിഎഫിന്റെ ഇടപെടൽ കൊണ്ടുമാത്രമാണ്. ഇവർ ഇപ്പോൾ നടത്തുന്ന സമരവും കുപ്രചരണങ്ങളും അപഹാസ്യമാണ്.
ഒരുക്കലും വികസനത്തിനെ സിപിഐ എം എതിരല്ല. അതുകൊണ്ട് ഇത് സംബന്ധിച്ച് പാർട്ടിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. യുഡിഎഫിന്റെ കുപ്രചരണങ്ങളിൽ കുടുങ്ങാതെ ജനങ്ങൾ നടിന്റെ വികസനത്തിൽ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ഏരിയാ സെക്രട്ടറി കെ മണികണ്‌ഠൻ അഭ്യർഥിച്ചു.
No comments:
Post a Comment