Latest News

ക്രൊയേഷ്യയെ തരിപ്പണമാക്കി; ഫ്രാന്‍സിന് ലോകകപ്പ് കിരീടം

മോസ്കോ∙ ഗോൾമഴ പെയ്ത ആവേശപ്പോരാട്ടത്തിനൊടുവിൽ ലോകകപ്പ് ഫുട്ബോളിൽ രണ്ടാം വട്ടവും ഫ്രഞ്ച് ചുംബനം!.. [www.malabarflash.com]

പൊരുതിക്കളിച്ച ക്രൊയേഷ്യയുടെ ചുണക്കുട്ടികളെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വീഴ്ത്തിയാണ് ഫ്രഞ്ച് പടയുടെ കിരീടനേട്ടം.

ആദ്യപകുതിയിൽ ഫ്രാൻസ് 2–1ന് മുന്നിലായിരുന്നു.1998ൽ സ്വന്തം നാട്ടിൽ കപ്പുയർത്തിയശേഷം ഫ്രാൻസിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്.

അതേസമയം, കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയ്ക്ക്, ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കവർന്ന പ്രകടനത്തിനൊടുവിൽ രണ്ടാം സ്ഥാനവുമായി മടക്കം.

ക്രൊയേഷ്യൻ താരം മരിയോ മാൻസൂകിച്ചിന്റെ സെൽഫ് ഗോളിൽ ഫ്രാൻസാണ് ആദ്യം ലീഡെടുത്തത്.പിന്നാലെ അന്റോയിൻ ഗ്രീസ്മൻ (38, പെനൽറ്റി), പോൾ പോഗ്ബ (59), കിലിയൻ എംബപെ (65) എന്നിവർ ഫ്രാൻസിന്റെ ലീഡെടുത്തത്. പിന്നാലെ അന്റോയിൻ ഗ്രീസ്മൻ (38, പെനൽറ്റി), പോൾ പോഗ്ബ (59), കിലിയൻ എംബപെ (65) എന്നിവർ നേടി.

1958 ലോകകപ്പിനുശേഷം മുഴുവൻ സമയത്ത് ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ഫൈനൽ കൂടിയായി ഇത്.1974നു ശേഷം ലോകകപ്പ് ഫൈനലിന്റെ ആദ്യപകുതിയിൽ മൂന്നു ഗോൾ പിറക്കുന്നത് ആദ്യം. 1998നുശേഷം ലോകകപ്പ് ഫൈനലിലാകെ മൂന്നു ഗോളുകൾ പിറക്കുന്നതും ആദ്യം. 

മൽസരം കൈവിട്ടെങ്കിലും ആരാധകരുടെ ഹൃദയം കവർന്ന പ്രകടനത്തോടെയാണ് മോഡ്രിച്ചിന്റെയും സംഘത്തിന്റെയും മടക്കം. 

ഈ കിരീടനേട്ടത്തോടെ മരിയോ സഗല്ലോ (ബ്രസീൽ), ഫ്രാൻസ് ബെക്കൻബോവർ (ജർമനി) എന്നിവർക്കുശേഷം കളിക്കാരനായും പരിശീലകനായും ലോകകപ്പ് കിരീടം നേടുന്ന ആദ്യ വ്യക്തിയെന്ന നേട്ടം ഫ്രഞ്ച് പരിശീലകൻ ദിദിയെ ദെഷാമിനും സ്വന്തം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.