Latest News

അനുവാദമില്ലാതെ ഫൊട്ടോയും വിഡിയോയും പകര്‍ത്തിയാൽ ഒന്നര ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ

ദുബൈ: ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കും വിധം അനുവാദമില്ലാതെ ഫൊട്ടോ, വിഡിയോ എന്നിവ പകർത്തിയാൽ ഒന്നര ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് ദുബൈ പോലീസ്. കൂടാതെ, കുറഞ്ഞത് ഒരു വർഷം തടവ് ശിക്ഷ അനുഭവിക്കുകയും വേണം.[www.malabarflash.com]

ആരുടെയെങ്കിലും ചിത്രമോ വിഡിയോയോ എടുക്കേണ്ടത് അയാളുടെ അനുവാദം ലഭിച്ച ശേഷം മാത്രമായിരിക്കണമെന്ന് നിർദേശം നൽകി.

2012ലെ സൈബർ ക്രൈം ഫെ‍‍ഡറൽ നിയമം അഞ്ച് അനുസരിച്ചാണ് പുതിയ ഉത്തരവ്. ആർടിഎ കസ്റ്റമർ കെയർ സെന്ററിൽ ഒരു യുവാവ് കരയുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്നാണ് അധികൃതർ നിയമം കർശനമാക്കിയത്.

ഇൗ വിഡിയോ പിന്നീട് വൈറലായിരുന്നു. എന്നാൽ, വിഡിയോയിലെ യുവാവ് വൻതുക പിഴ ലഭിച്ചതിനെ തുടർന്ന് കരയുന്ന കാർസ് ടാക്സി ജീവനക്കാരനല്ലെന്നും ഇദ്ദേഹത്തിന്റെ പേരിൽ യാതൊരു പിഴയും ഇല്ലെന്നും ആർടിഎ അധികൃതർ അന്വേഷണം നടത്തിയ ശേഷം സ്ഥിരീകരിച്ചു.


ബന്ധുവായ കാർസ് ടാക്സി ഡ്രൈറുടെ പേരിലുള്ള 20,000 ദിർഹം പിഴയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ഇയാൾ സെന്ററിലെത്തിയത്. ഇൗ വിഡിയോ പ്രചരിപ്പിച്ചയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു.

അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് നേരത്തെ 10 ലക്ഷം ദിർഹം പിഴ ചുമത്തിയിരുന്നു. റോഡപകടം, തീ പിടിത്തം തുടങ്ങിയ ഉണ്ടാകുമ്പോൾ മലയാളികളടക്കം ഒട്ടേറെ പേർ വ്യാപകമായി മൊബൈൽ ക്യാമറയിലും മറ്റും അവ പകർത്താറുണ്ട്. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.