ഉദുമ: ബേപ്പൂര്‍ സുല്‍ത്താന്റെ ചരമദിനത്തിന്റെ ഭാഗമായി അനുഗ്രഹീത എഴുത്തുകാരന്റെ നോവലിന്റെ ദൃശ്യാവിഷ്‌ക്കാരവുമായി വിദ്യാര്‍ത്ഥികള്‍ . ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന ദൃശ്യാവിഷ്‌കാരം നടത്തിയത്.[www.malabarflash.com]
പാഠപുസ്തകത്തിന് പുറത്തേക്ക് ബഷീറും പാത്തുമ്മയും ആടും ഇറങ്ങി നടന്നതോടെ കുട്ടികള്‍ക്ക് ഇതൊരു നവ്യാനുഭവമായി. വൈക്കം മുഹമ്മദ് ബഷീറായി കെ.ആര്‍ അര്‍ജുന്‍ രാജും പാത്തുമ്മയായി നന്ദന ചന്ദ്രനും ബഷീറിന്റെ ഉമ്മയായി എ.ആര്‍ ആരതിയും വേഷമിട്ടു.
ടി.എ അഞ്ജിത, അശ്വന്ത് ബാബു, കിഷന്‍ കെ. മുരളി, കാളിദാസന്‍, കെ. തീര്‍ത്ഥ, അഞ്ജന കൃഷ്ണന്‍, എ.എസ് ഗോപിക, കെ.വി അപര്‍ണ, കെ.പി ദൃശ്യ, ആരതി രാമന്‍, വി. വിഷ്ണുലാല്‍ എന്നിവര്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
എഴുത്തുകാരന്‍ സന്തോഷ് പനയാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന വിജയോത്സവം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.ആര്‍ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ടി.വി മധുസൂദനന്‍ സ്വാഗതം പറഞ്ഞു.
പ്രിന്‍സിപ്പല്‍ മുരളീധരന്‍ നായര്‍, എസ്.എം.സി ചെയര്‍മാന്‍ സത്താര്‍ മുക്കുന്നോത്ത്, പി.ടി.എ വൈസ് പ്രസിഡണ്ട് പ്രഭാകരന്‍ തെക്കേക്കര, മദര്‍ പി.ടി.എ പ്രസിഡണ്ട് സുകുമാരി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ചന്ദ്രന്‍ നാലാംവാതുക്കല്‍, രജിത അശോകന്‍, ഹൈസ്‌കൂള്‍ സീനിയര്‍ അസി. ജയന്തി അശോക്, യു.പി സീനിയര്‍ അസി. സുജാത ബാലകൃഷ്ണന്‍ പ്രസംഗിച്ചു.
അതൃകുഴി യു.പി സ്‌കൂള്‍ പ്രധാനാധ്യാപകനായി ചുമതലയേറ്റ ഉദുമ സ്‌കൂള്‍ മുന്‍ അധ്യാപകന്‍ കെ. ബാലകൃഷ്ണനെയും യു.എസ്.എസ് വിജയികളായ ശ്രേയ സുരേഷ്, ആദിത്യന്‍, അനഘ, ശ്രേയ നാരായണന്‍, ശരണ്യ മാധവി, അന്‍വിത് കുമാര്‍, ഖദീജത്ത് ഐഫൂന, മിന്‍സ്‌കം മെരിറ്റ് വിജയികളായ നന്ദന, കവിത, സഫീറ എന്നിവരെയും ആദരിച്ചു.
No comments:
Post a Comment