കറുകച്ചാൽ: വീട്ടുമുറ്റത്തു കളിക്കുന്നതിനിടയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒന്നാംക്ലാസ് വിദ്യാർഥിക്കു ഗുരുതര പരിക്ക്. കറുകച്ചാൽ മുഴുവൻകുഴി കോവൂർ ഡോ. അജയകുമാറിന്റെയും സുനിതയുടെയും മകൻ വിവേകി(ഏഴ്)നാണ് പരിക്കേറ്റത്.[www.malabarflash.com]
റോഡിൽനിന്നു ലഭിച്ച വസ്തു ഉപയോഗിച്ചു മുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതിനിടെയിലാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
അമ്മ സുനിത ചങ്ങനാശേരിയിലെ കുടുംബവീട്ടിലേക്കു പോകാനായി വീട്ടിൽനിന്നിറങ്ങിയപ്പോൾ വിവേകും കൂടെച്ചെന്നു. സുനിതയെ യാത്ര അയച്ച ശേഷം വീട്ടിലേക്കു വിവേക് മടങ്ങുന്പോൾ സമീപത്തെ പറന്പിൽ വീടുപണിക്കായി കൂട്ടിയിട്ടിരുന്ന കരിങ്കൽക്കൂട്ടത്തിൽനിന്നു ലഭിച്ച ഇലക്ട്രിക് വയറുകൾ ഘടിപ്പിച്ച വസ്തു വീട്ടിലേക്ക് എടുത്തുകൊണ്ടു വരികയായിരുന്നു. ഇതുമായി വീട്ടുമുറ്റത്തിരുന്നു കളിക്കുന്നതിനിടയിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
സുനിതയുടെ മാതാപിതാക്കളും വിവേകിന്റ സഹോദരിയും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഇവർ ഓടിയെത്തിയപ്പോഴേക്കും വയറിനും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ നിലയിൽ വിവേകിനെ കണ്ടു. ഉടൻതന്നെ കറുകച്ചാലിലെ സ്വകാര്യആശുപത്രിയിലും തുടർന്ന് ചെത്തിപ്പുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിവേകിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സ്ഫോടകവസ്തുവിന്റ അവശിഷ്ടങ്ങൾ വയറിൽനിന്നും ശരീരഭാഗങ്ങളിൽനിന്നും നീക്കം ചെയ്തു. ഒരു ശസ്ത്രക്രിയകൂടി വേണ്ടി വരുമെന്നു ഡോക്ടർമാർ പറഞ്ഞു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കറുകച്ചാൽ പോലീസ് കേസെടുത്തു.
പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ഡിറ്റനേറ്ററാണ് സ്ഫോടനത്തിന് ഇടയാക്കിയതെന്നാണു പ്രാഥമിക അനുമാനം. സ്ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങൾ പരിശോധനയ്ക്കായി വിദഗ്ധർക്കു കൈമാറുമെന്നു പോലീസ് പറഞ്ഞു. ചന്പക്കര ശാരദാ വിദ്യാമന്ദിരത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണു വിവേക്.
പാറകൾ പൊട്ടിക്കുന്നതിനായി രണ്ടുതരം ഡിറ്റനേറ്ററുകളാണ് ഉപയോഗിക്കുന്നത്. വൈദ്യുതി ഉപയോഗിച്ചു സ്ഫോടനം നടത്തുന്നവയും തീകൊളുത്തി സ്ഫോടനം നടത്തുന്നവയും.
വൻകിട ക്വാറികളിൽ പാറപൊട്ടിക്കാൻ സാധാരണയായി ഉപയോഗിക്കുന്നത് വൈദ്യുതി ഉപയോഗിച്ച് സ്ഫോടനം നടത്തുന്ന ഡിറ്റനേറ്ററുകളാണ്. ചെറിയ ക്വാറികളിലും കിണറുകളിലുമാണ് തീ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഡിറ്റനേറ്ററുകളുടെ ഉപയോഗം.
അലക്ഷ്യമായി ഡിറ്റനേറ്റർ ഉപേക്ഷിച്ച ക്വാറി ഉടമയ്ക്കെതിരേ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.

No comments:
Post a Comment