Latest News

ഹർത്താൽ ആഹ്വാനവുമായി ആർ.എസ്.എസിന് ബന്ധമില്ല

കോഴിക്കോട്: ജൂലായ് 30-ന്റെ ഹർത്താലുമായി രാഷ്ട്രീയ സ്വയംസേവക്‌ സംഘത്തിന് ബന്ധമില്ലെന്ന് പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി അറിയിച്ചു.[www.malabarflash.com]

ചില സംഘടനകൾ ഹിന്ദു സംഘടനകളെന്ന പേരിൽ ഹർത്താൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശനമെന്ന വിഷയം തെരുവിൽ പരിഹരിക്കേണ്ടതല്ല. പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 

ക്ഷേത്രവിശ്വാസികളുടെ ഇടയിലെ ബോധവത്‌കരണത്തിലൂടെ അഭിപ്രായ സമന്വയം കണ്ടെത്താനാവും. ശബരിമല ക്ഷേത്രത്തിൽ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസിൽ സുപ്രീംകോടതി എല്ലാ വശങ്ങളും പരിഗണിക്കുമെന്ന പ്രതീക്ഷയാണുള്ളത്. 

ഹർത്താലിന്റെ പിന്നിൽ ആരെന്ന് കണ്ടെത്താൻ സർക്കാർ വിശദമായ അന്വേഷണം നടത്തണം- അദ്ദേഹം ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.