Latest News

കരിപ്പൂരിൽ 31 ലക്ഷത്തിന്റെ സ്വർണംപിടിച്ചു

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി കടത്താൻശ്രമിച്ച ഒരുകിലോ സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. കോഴിക്കോട് ഒളവണ്ണ സ്വദേശി മുഹമ്മദ് റഹൂഫി(32) നെ കസ്റ്റഡിയിലെടുത്തു.[www.malabarflash.com]

ഇൻഡിഗോ എയറിന്റെ ദുബായ്‌ -കോഴിക്കോട് വിമാനത്തിലാണ് ഇയാൾ കോഴിക്കോട്ടെത്തിയത്. ചെക്ക് ഇൻ ബാഗേജിൽ നെബൂലൈസറിനകത്തെ ട്രാൻസ്‌ഫോർമർ ഇളക്കിമാറ്റി പകരം വെള്ളിപൂശിയ 38 തകിടുകളായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 

ഒരുകിലോ സ്വർണമാണ്‌ കണ്ടെടുത്തത്. ഇതിന് 31 ലക്ഷം രൂപ വിലവരും. സ്ഥിരം സ്വർണകാരിയറാണ് ഇയാളെന്ന് കസ്റ്റംസ് കമ്മിഷണർ സുമിത്ത് കുമാർ പറഞ്ഞു. ഇയാളെ അറസ്റ്റുചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.