കോഴിക്കോട്: മതത്തിന്റെ പേരുപയോഗിച്ചും മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അത്യന്തം വൈകാരികമായി അവതരിപ്പിച്ചും കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാനവും സൗഹൃദവും തകര്‍ക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.[www.malabarflash.com]
ജനാധിപത്യത്തിന്റെ വഴി ഉപേക്ഷിച്ച് കുറുക്ക് വഴികളിലൂടെ തങ്ങളുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ചില സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം സമൂഹം തിരിച്ചറിയണം.
ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരില്‍ നടത്തുന്ന ഈ പരാക്രമങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ല. വിദ്യാര്‍ത്ഥികളെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ പഠിപ്പിക്കുന്നവര്‍ ഇസ്‌ലാമിന്റെ വഴികൂടി പറഞ്ഞു കൊടുക്കണം.
ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരില്‍ നടത്തുന്ന ഈ പരാക്രമങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ല. വിദ്യാര്‍ത്ഥികളെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ പഠിപ്പിക്കുന്നവര്‍ ഇസ്‌ലാമിന്റെ വഴികൂടി പറഞ്ഞു കൊടുക്കണം.
എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയുടെ കൊലപാതകം അങ്ങേയറ്റം അപലപനീയമാണ്. അതിന് നേതൃത്വം കൊടുത്തവര്‍ ആരാണെങ്കിലും എല്ലാനിലക്കും വിചാരണ ചെയ്യപ്പെടണം. മുസ്‌ലിം പ്രശ്‌നങ്ങളുടെ പരിഹാരമായി സ്വയം ചമയാനുള്ള ഇവരുടെ നീക്കങ്ങളെ സമുദായം ഗൗരവതരമായി കാണണം.
രാജ്യത്ത് മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ നിയമത്തിനുള്ളില്‍ നിന്ന് കൂട്ടമായി നേരിടുകയാണ് വേണ്ടതെന്നും കാന്തപുരം പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇവിടെ നിത്യ സംഭവമായി മാറിയിട്ടുണ്ട്. ഇതിനെതിരെയുള്ള സുപ്രീംകോടതി വിധിയെ ഗൗരവപൂര്‍വ്വം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായി എസ്‌വൈഎസിന്റെ ആഭിമുഖ്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിക്കുന്ന കാമ്പയിന്‍ സംബന്ധിച്ച വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം.

കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍.അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എസ്.ശറഫുദ്ദീന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു
No comments:
Post a Comment