കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം സപ്തംബറില്‍ ആരംഭിക്കാനിരിക്കെ അത്യാധുനിക യന്ത്രോപകരണങ്ങള്‍ എത്തി.
അത്യാധുനിക സ്‌കാനര്‍ മെഷീനാണ് വിമാനത്താവളത്തിലെത്തിയത്.[www.malabarflash.com]
അത്യാധുനിക സ്‌കാനര്‍ മെഷീനാണ് വിമാനത്താവളത്തിലെത്തിയത്.[www.malabarflash.com]
37 കോടി രൂപ വിലയുള്ള രണ്ട് മെഷീനുകളാണ് മട്ടന്നൂരിലെത്തിയത്. ഇവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. 8 ടണ്‍ ഭാരമാണിതിനുള്ളത്. വളപട്ടണം മാപ്പിള ഖലാസി മൂപ്പന്‍ കെ എ ഹാഷിം, സഹോദരന്‍ ശബീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അണ്‍ലോഡിംഗും ഫിറ്റും ചെയ്യുന്നത്.
വിമാനത്താവള പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആവശ്യമുള്ള മറ്റ് മെഷീനുകളും ഉപകരണങ്ങളും ഇതിനകം തന്നെ മട്ടന്നൂരില്‍ എത്തിച്ചിട്ടുണ്ട്. സപ്തംബറില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനായുള്ള നീക്കങ്ങളാണ് നടക്കുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഫിനിഷിംഗ് ജോലിയാണ് ഇനി ബാക്കിയുള്ളത്. കഴിയുമെങ്കില്‍ ആഗസ്തില്‍ തന്നെ വിമാനത്താവളം തുറന്നുകൊടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
No comments:
Post a Comment