കണ്ണൂർ: വീട്ടമ്മയുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ഫോട്ടോയാക്കി പ്രചരിപ്പിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. വിളയാങ്കോട് സ്വദേശികളായ വിപിൻ രാജ്, കൃഷ്ണ കിരണ്‍ എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
കുളപ്പുറത്തെ യുവതിയുടെ പരാതിയിലാണ് നടപടി. യുവാക്കളുടെ മൊബൈൽ ഫോണിൽ തന്റെ ഫോട്ടോയുണ്ടെന്ന് മനസിലാക്കിയ യുവതി ബന്ധുക്കളുടെ സഹായത്തോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. വ്യക്തിവിരോധമാണ് ചിത്രം മോർഫ് ചെയ്തതിനു പിന്നിലെന്നാണ് സൂചന.
യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ് ചിത്രം ഉപയോഗിച്ചാണ് യുവാക്കൾ അശ്ളീല ചിത്രം സൃഷ്ടിച്ചത്.
യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ് ചിത്രം ഉപയോഗിച്ചാണ് യുവാക്കൾ അശ്ളീല ചിത്രം സൃഷ്ടിച്ചത്.
No comments:
Post a Comment