ബേക്കല്‍: പൊതു വിദ്യാഭ്യസ സംരക്ഷണ ത്തിന്റെ ഭാഗമായി നടന്ന ദ്വിദിന ഗണിത ലാബ് ശില്പശാലയില്‍ വിരിഞ്ഞതു നൂറിലേറെ പഠനോപകരണങ്ങള്‍. ബേക്കല്‍ ഇസ്ലാമിയ എ.എല്‍.പി.സ്‌കൂളില്‍ ബേക്കല്‍ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന ശില്പശാലയിലാണ് നൂറിലേറെ പഠനോപകരണങ്ങള്‍ തീര്‍ത്തത്.[www.malabarflash.com]
ഒന്നു മുതല്‍ നാല് വരെ ക്ലാസുകളിലെ കുട്ടികളുടെ പഠനം ലളിതമായ രീതിയില്‍ അഭ്യസിപ്പിക്കുന്നതിനായുള്ള ഉപകരണ നിര്‍മിതിയായിരുന്നു ശില്പശാലയുടെ ലക്ഷ്യം.
ഷൂട്ടിങ് ബോര്‍ഡ്, അരവിന്ദഗുപ്ത സ്ഥാനവില, സ്ട്രി പ്പുകള്‍, വളഗണിതം, ഏണിയും പാമ്പും, ഗുണനം, ഹരണം, സങ്കലനം, വ്യവകലനം എന്നിവ ലളിതമായ രീതിയില്‍ അഭ്യസിപ്പിക്കുന്നതിനുള്ള പഠനോപകരണങ്ങളാണ് ശില്പശാലയില്‍ തീര്‍ത്തത്.
ബി.ആര്‍.സി.പരിശീലകന്‍ കെ.എം.ദിലീപ്കുമാര്‍, സി.ആര്‍.സി.സി.എം.എം. പ്രത്യുഷ എന്നിവര്‍ നേതൃത്വം നല്‍കി. ബേക്കല്‍ ബി.ആര്‍.സി.ബി.പി.ഒ. കെ.വി.ദാമോദരന്‍,സ്‌കൂള്‍ പ്രഥമാധ്യാപിക ടി.വി.പ്രസന്ന കുമാരി, പി.ടി.എ.വൈസ്. പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു
No comments:
Post a Comment