പയ്യന്നൂര്‍: കാട്ടുപന്നിക്കു വച്ച കെണിയില്‍ നിന്നു ഷോക്കേറ്റ് തൊഴിലാളി മരിച്ചു. ആലക്കോട്, കാപ്പിമല, ഫര്‍ല്ലോങ്കരയിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ കാര്‍ത്യായനി (48)യാണ് മരിച്ചത്.[www.malabarflash.com]
വ്യാഴാഴ്ച രാവിലെ 8.30മണിയോടെയാണ് സംഭവം. പൈതല്‍ക്കുണ്ടിലെ വെട്ടക്കാട് ബിനോയിയുടെ കൃഷിയിടത്തില്‍ ജോലിക്കെത്തിയതായിരുന്നു. വാഴത്തോട്ടത്തിനു അരികിലെ കാടുകള്‍ വെട്ടിമാറ്റുന്നതിനിടയില്‍ കമ്പിയില്‍ തട്ടി ഷോക്കേറ്റ് തെറിച്ചു വീഴുകയും ഉടന്‍ മരിക്കുകയുമായിരുന്നു.
വൈദ്യുതി ബന്ധം രാവിലെ വിച്ഛേദിക്കാന്‍ വിട്ടുപോയതാണ് അപകടത്തിനു ഇടയാക്കിയത്. വിവരമറിഞ്ഞ് ആലക്കോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്‌ക്കു മാറ്റി.
അഭിലാഷ്, അനില, ആതിര, അഞ്‌ജന എന്നിവര്‍ കാര്‍ത്യായനിയുടെ മക്കളാണ്.
No comments:
Post a Comment