കാഞ്ഞങ്ങാട്: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിന്മേല്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ജയിംസ് പന്തമാക്കലിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ്.[www.malabarflash.com]
രാവിലെ തുടങ്ങിയ പരിശോധന ഉച്ചവരെയും പൂര്‍ത്തിയായിട്ടില്ല. കോഴിക്കോട്ടു നിന്നും എത്തിയ പ്രത്യേക വിജിലന്‍സ് സംഘമാണ് രാവിലെ ആറിനു റെയ്‌ഡ് ആരംഭിച്ചത്. ഹൊസ്‌ദുര്‍ഗ്ഗ് പോലീസ് സ്റ്റേഷനിലെ ആറു പോലീസുകാരെയും കൂട്ടിയാണ് വിജിലന്‍സ് പരിശോധനയ്‌ക്കെത്തിയത്.
നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു ജയിംസ്. പിന്നീട് നേതൃത്വവുമായി തെറ്റിയിരുന്നു. അതിനു ശേഷം പ്രത്യേക സംഘടന രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഈസ്റ്റ് എളേരി പഞ്ചായത്തില്‍ വന്‍ അഴിമതികള്‍ നടന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കോഴിക്കോട്ടു നിന്നുള്ള സ്‌പെഷ്യല്‍ വിജിലന്‍സ് സംഘം റെയ്‌ഡിനു എത്തിയതെന്നാണ് സൂചന.
No comments:
Post a Comment