കാസറകോട്: ഞായറാഴ്ച രാത്രി കാസര്‍കോട് അടുക്കത്ത് ബയല്‍ ദേശീയപാതയില്‍ കൂട്ട വാഹനാപകടത്തില്‍ മരിച്ച കുഞ്ഞനുജന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ജ്യേഷ്ഠനും മരണത്തിന് കീഴടങ്ങി.[www.malabarflash.com]
ചൗക്കിയിലെ റജീഷ് -മഹ്സൂമ ദമ്പതികളുടെ മൂത്ത മകന്‍ ഇബ്റാഹീം ഷാജില്‍ (ഏഴ്) ആണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. ഇവരുടെ രണ്ടാമത്തെ മകന്‍ മില്‍ഹാജ് (അഞ്ച്) കാസര്‍കോട്ടെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടിരുന്നു.
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ പിതാവിന്റെ കൂടെ യാത്ര ചെയ്യവേ അടുക്കത്ത് ബയല്‍ ദേശീയപാതയിലെ കുഴി വെട്ടിക്കാന്‍ ശ്രമിച്ച ബസ് ഇടിച്ച കാര്‍ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് ഇവരെ ഇടിക്കുകയായിരുന്നു.
പിതാവ് റജീഷ് ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
No comments:
Post a Comment