ഫത്തേഹാബാദ്: നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത് ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
ബില്ലു എന്ന പേരിൽ അറിയപ്പെടുന്ന 66കാരനായ അമർപുരി ആണ് അറസ്റ്റിലായത്. ഫത്തേഹാബാദിലെ ബലക്നാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനാണ് അമർപുരി.
ഇയാളിൽനിന്ന് ലൈംഗികാതിക്രമങ്ങളുടെ 120 വിഡിയോ ക്ലിപ്പുകൾ പോലീസ് കണ്ടെടുത്തു. പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സമീപിക്കുന്ന സ്ത്രീകളെ ഇയാൾ മയക്കുമരുന്ന് നൽകി പീഡനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് തന്റെ ഫോണിൽ വിഡിയോ എടുക്കുകയും ഇതുകാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത പോലീസ് സംഭവം അന്വേഷിച്ചുവരികയാണ്.
No comments:
Post a Comment