Latest News

ബോവിക്കാനത്ത് ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എഞ്ചിനിയറെ വെട്ടിക്കൊന്നു, പ്രതിയെന്ന് സംശയിക്കുന്നയാള്‍ കുമ്പളയില്‍ തീവണ്ടി തട്ടി മരിച്ചനിലയില്‍

കാസര്‍കോട്: ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എഞ്ചിനിയറെ വെട്ടിക്കൊന്നു. പ്രതിയെന്ന് സംശയിക്കുന്നയാളെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തി.[www.malabarflash.com] 

കാസര്‍കോട് ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ മല്ലം സ്‌കൂളിന് സമീപത്തെ സുധാകരന്‍ (55) ആണ് വെട്ടേററ് മരിച്ചത്. ചൊവ്വാഴ്ച സന്ധ്യയോടെ ബോവിക്കാനം മല്ലത്താണ് സംഭവം. വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ മല്ലം ജംഗ്ഷന് 50 മീറ്റര്‍ അകലെ വെച്ചാണ് വെട്ടേറ്റത്. ഇവിടെ നിന്നും 150 മീറ്റര്‍ അകലെയാണ് സുധാകരന്റെ വീട് കഴുത്തിനു വെട്ടേറ്റാണ് സുധാകരന്‍ മരിച്ചത്.

സുധാകരനെ വെട്ടിക്കൊന്നയാളെന്ന് സംശയിക്കുന്ന മല്ലത്തെ രാധാകൃഷ്ണ (52)നെ രാത്രിയോടെ കുമ്പളയ്ക്ക് സമീപം ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി.

മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസില്‍ കുമ്പള റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായിരുന്നു രാധാകൃഷ്ണന്‍. ട്രെയിന്‍ ഓടിത്തുടങ്ങിയ ശേഷം അല്‍പ്പം അകലെ വെച്ച് ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൃതദേഹം അരക്ക് കീഴെ ഛേദിച്ച നിലയിലായിരുന്നു.
രാധാകൃഷ്ണനും സുധാകരനും തമ്മില്‍ നേരത്തെ വഴിതര്‍ക്കവും മറ്റുപ്രശ്നങ്ങളും ഉണ്ടായിരുന്നു.ഇതിന്റെ പേരില്‍ പലതവണ ഇരുവരുംതമ്മില്‍ വാക്കേറ്റവും ഏറ്റുമുട്ടലും നടന്നിരുന്നതായും പറയപ്പെടുന്നു. 

ഇതുകൂടാതെ ഇരുവരുടേയും അച്ഛന്മാര്‍തമ്മിലും സ്വത്ത് സംബന്ധമായ തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരിക്കാം സുധാകരനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം രാധാകൃഷ്ണന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ: സുജാത. മക്കള്‍: സുഭാഷ്, സുഹാസ്. സഹോദരങ്ങള്‍: നാരായണന്‍, സുരേന്ദ്രന്‍, രാമയ്യ, സാവിത്രി, കമല, ലക്ഷ്മി, പത്മിനി.

ബിന്ദുവാണ് മരിച്ച രാധാകൃഷ്ണന്റെ ഭാര്യ. കോട്ടൂരിലെ എം.പി ജയറാമിന്റെ മകനാണ്. മല്ലത്തെ കര്‍ഷകനാണ് രാധാകൃഷ്ണന്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.