തലശ്ശേരി: ചിറ്റാരിപറമ്പിലെ ഓട്ടോറിക്ഷാ ഡ്രൈവും ബി ജെ പി പ്രവര്‍ത്തകനുമായ അനന്തേശ്വരത്ത് മഹേഷിനെ (32) വെട്ടി കൊലപ്പെടുത്തിയ കേസില്‍ 11 പ്രതികള്‍ക്കും ജീവപര്യന്തം തടവും 50000 രൂപ പിഴയടക്കാനും രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആര്‍ എല്‍ ബൈജു വിധിച്ചു.[www.malabarflash.com]
സി പി എം പ്രവര്‍ത്തകരായ ചിറ്റാരിപറമ്പ് സ്വദേശികളായ പൊങ്ങോളി ധനേഷ്, നെല്ലിക്ക ഉത്തമന്‍, ആര്‍ഷാനിവാസില്‍ ഓണിയന്‍ ബാബു, നെല്ലിന്റെ കീഴില്‍ ചെമ്മേരി പ്രകാശന്‍, ചെറിയോടി പറമ്പത്ത് മനോളി ഉമേഷ്, വാഴവളപ്പില്‍ രജ്ഞിത്ത്, നടുവിലക്കണ്ടി കാരോട്ട് പുരുഷോത്തമന്‍, ചിരുകണ്ടോത്ത് സുനേഷ്, കരുണന്‍ പറമ്പില്‍ നെല്ലിക്ക മുകേഷ്, മണപ്പാട്ടി സൂരജ്, ഷിനി നിവാസില്‍ വയലേരി ഷിജു എന്നിവരാണ് കേസിലെ പ്രതികള്‍.
2008 മാര്‍ച്ച് ആറിന് വൈകുന്നേരം അഞ്ചേ മുക്കാല്‍ മണിയോടെ മാനന്തേരിയില്‍ വെച്ചാണ് കൊല നടന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ: പ്ലീഡര്‍ അഡ്വ. കെ പി ബിനിഷയാണ് ഹാജരായത്.
No comments:
Post a Comment