Latest News

ക്വട്ടേഷൻ സംഘത്തിന് വിവരങ്ങൾ നൽകിയ എൻജിനീയർ അടക്കം മൂന്നുപേർ അറസ്​റ്റിൽ

മഞ്ചേരി: മാരകായുധങ്ങളുമായി മഞ്ചേരിയിൽ ആറംഗ കവർച്ച സംഘം എത്തിയത് വീട് നിർമാണ മേഖലയിലെ എൻജിനീയറും ജോലിക്കാരും നൽകിയ വിവരത്തി‍​ന്റെ  അടിസ്ഥാനത്തിൽ.[www.malabarflash.com] 

എൻജിനീയറും കരാറുകാരനുമായ മഞ്ചേരി മേലാക്കം ആലിക്കാപറമ്പിൽ മുഹമ്മദ് അഫ്സൽ (32), സൈറ്റിലേക്ക് മണലും മറ്റും എത്തിക്കുന്ന വാഹന ഡ്രൈവർ മഞ്ചേരി 22ാം മൈൽ കുറ്റില്ലൻ വീട്ടിൽ സുരേഷ്കുമാർ (41), സെൻട്രിങ് തൊഴിലാളി മഞ്ചേരി മേലാക്കം ലക്ഷംവീട് കോളനിയിെല അബ്ബാസ് (34) എന്നിവരെ മഞ്ചേരി സി.ഐ എൻ.ബി. ഷൈജു, എസ്.ഐ അബ്​ദുൽ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തു.

പണി നടക്കുന്ന സൈറ്റിനടുത്ത വീടി‍ന്റെ  വിവരങ്ങൾ സുരേഷാണ് ശേഖരിച്ചത്. ഇത് സുഹൃത്തുക്കളുമായി പങ്കുവെക്കുകയും ഗൂഡല്ലൂർ സ്വദേശി അബ്ബാസ് വഴി ക്വട്ടേഷൻ സംഘത്തിന് കൈമാറുകയുമായിരുന്നു. കവർച്ച നടത്തേണ്ട വീടി‍​ന്റെ  താക്കോൽ തന്ത്രപരമായി സുരേഷ് കൈക്കലാക്കി ഡ്യൂപ്ലിേക്കറ്റ് എടുത്തിരുന്നു. ഈ താക്കോൽ ഇയാളിൽനിന്ന്​ പോലീ സ് കണ്ടെടുത്തു.

കവർച്ച നടത്തേണ്ട വീട് ഒരുമാസം മുമ്പ്​ വന്ന് ക്വട്ടേഷൻ സംഘം കണ്ടിരുന്നു. വ്യാഴാഴ്ച പുലർച്ചയാണ് മഞ്ചേരി കവളങ്ങാട് ബൈപാസ് റോഡിൽ കവർച്ച സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടിയത്. രക്ഷപ്പെടാനായി കാറിൽനിന്ന് ഇറങ്ങി റോഡിലെ മറ്റൊരു കാറെടുത്ത് നാലുപേർ രക്ഷപ്പെട്ടിരുന്നു. രണ്ടുപേർ പയ്യനാട് കച്ചേരിപ്പടിയിൽ നാട്ടുകാരുടെ കൈയിൽപെട്ടു. 

കവർച്ച സംഘം എത്തിയ കാറും വടിവാളും കത്തിയും ഇരുമ്പുപാരയും മുഖംമൂടിയും ക്ലോറോമും കണ്ടെടുത്തു. പിന്നീട് പോലീസ് ചോദ്യം ചെയ്തതോടെയാണ് കവർച്ചക്ക് വേണ്ടി വന്നതാണെന്നും മഞ്ചേരി സ്വദേശികളാണ് വീടിനെക്കുറിച്ച് വിവരങ്ങൾ നൽകിയതെന്നും സംഘം പോലീസിനോട് സമ്മതിച്ചത്.

പോലീസിനെയും നാട്ടുകാരെയും വെട്ടിച്ച് കടന്നുകളഞ്ഞ  സംഘത്തിലെ നാലുപേരെ പിടികൂടാൻ ഊർജിത അന്വേഷണം തുടങ്ങി. ഇവരുടെ പേരും മേൽവിലാസവുമടക്കം പിടിയിലായവരിൽനിന്ന് ശേഖരിച്ചിട്ടുണ്ട്. 
വ്യാഴാഴ്ച അറസ്​റ്റിലായവരെ കസ്​റ്റഡിയിൽ വാങ്ങി വിശദ അന്വേഷണം നടത്തും. 

ആനക്കയം പുളിയിലങ്ങാടിയിൽ ജൂലൈ എട്ടിന് രാത്രി വീട്ടിൽ കവർച്ചക്കെത്തിയത് മഞ്ചേരിയിൽ അറസ്​റ്റിലായ സംഘം തന്നെയെന്ന് ഏകദേശം ഉറപ്പിച്ചിട്ടുണ്ട്.

വടിവാളും മാരകായുധങ്ങളുമായി എത്തിയവർ വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തി‍​ന്റെ  അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയാണ് മടങ്ങിയത്. തെറ്റായ വിവരങ്ങളുടെ അടിസ്​ഥാനത്തിലായിരുന്നു വരവ്. വീട്ടിൽനിന്ന് കാര്യമായൊന്നും അന്ന് നഷ്​ടപ്പെട്ടിട്ടില്ല. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇത് അന്വേഷിക്കുന്നതിനിടയിലാണ് ആറംഗ സംഘത്തിൽ രണ്ടുപേരെ പിടികൂടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.