ഹോണ്ട ജാസ് ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 7.35 ലക്ഷം രൂപ മുതലാണ് പുതിയ ജാസിന് വിപണിയില്‍ വില വരുന്നത്. ഏറ്റവും ഉയര്‍ന്ന ജാസ് മോഡല്‍ 9.29 ലക്ഷം രൂപയുമാണ് വില വരുന്നത്. പുതുക്കിയ അകത്തളവും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും പുതിയ ജാസിന്റെ പ്രധാന സവിശേഷത.[www.malabarflash.com]
V, VX വകഭേദങ്ങള്‍ മാത്രമെ ജാസ് പെട്രോള്‍ ലഭ്യമാവുകയുള്ളു. S, V, VX വകഭേദങ്ങള്‍ ജാസ് ഡീസലില്‍ ഒരുങ്ങും. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, 15 ഇഞ്ച് സ്റ്റീല്‍ വീല്‍, നാലു സ്പീക്കര്‍ ഓഡിയോ സംവിധാനമുള്ള 3.5 ഇഞ്ച് സ്‌ക്രീന്‍, ഓഡിയോ കണ്‍ട്രോള്‍ ബട്ടുണുള്ള സ്റ്റീയറിംഗ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, റിയര്‍ ഡിഫോഗര്‍ എന്നിവയെല്ലമാണ് പ്രാരംഭ ജാസ് S മോഡലിന്റെ വിശേഷങ്ങള്‍.
പുതിയ ഹോണ്ട ജാസിലുള്ള 1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന്‍ 88 bhp കരുത്തും 110 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷന്‍ പെട്രോള്‍ പതിപ്പില്‍ ലഭ്യമാണ്. 1.5 ലിറ്റര്‍ i-DTEC എഞ്ചിനാണ് ഡീസല്‍ മോഡലില്‍. 98 bhp കരുത്തും 200 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.

No comments:
Post a Comment