കൊച്ചി: ബിസിനസുകാരനെ കബളിപ്പിച്ചു പണം തട്ടിയെടുത്തെന്ന കേസിൽ സിനിമാ സംവിധായകൻ അറസ്റ്റിൽ. മീരാജാസ്മിനും റിയാസ് ഖാനും അഭിനയിച്ച "ഇതിനുമപ്പുറം’ സിനിമയുടെ സംവിധായകനും നിർമാതാവുമായ വടക്കൻ പറവൂർ സ്വദേശി മനോജ് ആലുങ്കലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
ഇടപ്പള്ളി സ്വദേശിയായ ബിസിനസുകാരൻ സജികുമാർ താഴത്തേടത്തിൽനിന്ന് ഏഴു ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്.
വിദേശത്തുനിന്നു സൗന്ദര്യവർധക വസ്തുക്കൾ ഇറക്കുമതി ചെയ്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന സജികുമാർ ബിസിനസ് വിപുലീകരിക്കാൻ പാർട്നർമാരെ തേടിയിരുന്നു. ഇതിനിടെയാണു മുതൽമുടക്കാൻ തയാറായി മനോജ് സമീപിച്ചത്. സ്വന്തമായുള്ള വസ്തു വിറ്റു പണം തരാമെന്നും ഇതിനായി ഏഴ് ലക്ഷം രൂപ ആവശ്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണു സജികുമാറിൽനിന്നു മനോജ് പണം വാങ്ങിയത്.

ബിസിനസിൽ ഷെയർ മുടക്കാതിരിക്കുകയും വാങ്ങിയ പണം തിരികെ നൽകാതിരിക്കുകയും ചെയ്തതിനെത്തുടർന്നാണു സജികുമാർ പരാതി നൽകിയത്.
ഇതിനുമപ്പുറം സിനിമയുടെ ചിത്രീകരണത്തിനിടെ മീരാ ജാസ്മിൻ ലൊക്കേഷനിൽ പ്രശ്നങ്ങളുണ്ടാക്കിയെന്ന ആരോപണവുമായി മനോജ് ആലുങ്കൽ രംഗത്തെത്തിയതു വിവാദമായിരുന്നു. 25 ലക്ഷം രൂപ പ്രതിഫലം വാങ്ങിയശേഷം സെറ്റിൽ കൃത്യസമയത്ത് എത്തിയില്ലെന്നടക്കം ആരോപണങ്ങളാണ് നടിക്കെതിരേ ഇയാൾ ഉന്നയിച്ചത്.

No comments:
Post a Comment