അബുദാബി: കണ്ണൂർ സ്വദേശിയെ രണ്ടു മാസത്തിലേറെയായി കാണാനില്ലെന്നു പരാതി. വളപട്ടണം പുതിയപുരയിൽ നായക്കൻ അബ്ദുൽ ലത്തീഫിനെയാണ് (38) അബുദാബിയിൽ കാണാതായത്.[www.malabarflash.com]
പഴയ പോസ്പോർട്ട് ഓഫിസിനും ബസ് സ്റ്റേഷനും സമീപം മുറൂർ റോഡിലെ കെട്ടിടത്തിൽ റൂം ബോയി ആയിരുന്നു.
മേയ് 11ന് ആണ് കാണാതായതെന്നു ബന്ധുവായ റഹീം പറഞ്ഞു. നാട്ടിലുള്ള മാതാവ്, ഭാര്യ, മകൾ എന്നിവരെ മൂന്നു മാസം മുൻപാണ് ഏറ്റവും ഒടുവിൽ വിളിച്ചത്.
മേയ് 11ന് ആണ് കാണാതായതെന്നു ബന്ധുവായ റഹീം പറഞ്ഞു. നാട്ടിലുള്ള മാതാവ്, ഭാര്യ, മകൾ എന്നിവരെ മൂന്നു മാസം മുൻപാണ് ഏറ്റവും ഒടുവിൽ വിളിച്ചത്.
സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും അബ്ദുൽ ലത്തീഫിനെ കണ്ടെത്താനായില്ലെന്ന് റഹീം പറഞ്ഞു. വിവരം ലഭിക്കുന്നവർ 050 7112435, 0501759333 നമ്പരുകളിൽ അറിയിക്കണം.
No comments:
Post a Comment