കാസര്‍കോട്: വ്യാപാരിയെ കുത്തിക്കൊന്ന കേസില്‍ മൂന്നാഴ്ചക്കകം വിധി പ്രസ്താവിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഹൊസങ്കടി-ആനക്കല്ല് റോഡിലെ വാച്ച് കട ഉടമ ഉദ്യാവര്‍ പത്താംമൈല്‍ തോട്ടശാലക്ക് സമീപത്തെ സുരേഷ് കുമാറി(51)നെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിധി പറയാനാണ് ഹൈക്കോടതി ജഡ്ജി ഏബ്രഹാം മാത്യു ജില്ലാ അഡീ. സെഷന്‍സ് കോടതി (ഒന്ന്)യോട് നിര്‍ദേശിച്ചത്. 2015 മാര്‍ച്ച് 16ന് വൈകിട്ടാണ് സുരേഷ് കുമാര്‍ കൊല്ലപ്പെട്ടത്. [www.malabarflash.com]
കേസില്‍ ബഡാജെ ഗോപി കോംപൗണ്ടിലെ ഇബ്രാഹിം ഖലീലി(32)നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജില്ലാ അഡീ. സെഷന്‍സ് കോടതിയില്‍ വിചാരണ പൂര്‍ത്തിയായിരുന്നു. വിധി പറയുന്ന ദിവസം പ്രതി കോടതിയില്‍ ഹാജരായില്ല. മൂന്ന് തവണ സമന്‍സ് അയച്ചിട്ടും ഹാജരായില്ല. ഇതോടെ വാറന്റുമായി പോലീസ് പ്രതിയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
ഇതിനിടയില്‍ വിചാരണ നടത്തിയ അഡീ. സെഷന്‍സ് കോടതി (രണ്ട്) ജഡ്ജിയെ സ്ഥലം മാറ്റുകയും കോടതിയുടെ ചുമതല അഡീ. ജില്ലാ സെഷന്‍സ് കോടതി (ഒന്ന്)ക്ക് കൈമാറുകയും ചെയ്തു. ഇതോടെ പ്രതിയായ ഇബ്രാഹിം ഖലീല്‍ കോടതിയില്‍ ഹാജരായി ജാമ്യത്തിലിറങ്ങി. തുടര്‍ന്നാണ് പരാതിക്കാരന് വിചാരണ പൂര്‍ത്തിയായ കേസില്‍ വിധി പ്രസ്താവിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

No comments:
Post a Comment