ഗാസിയാബാദ്: ഹിന്ദു യുവതിയുമായുള്ള വിവാഹം റജിസ്റ്റർ ചെയ്യാൻ കോടതിയിലെത്തിയ മുസ്‍ലിം യുവാവിനെ ഒരുസംഘമാളുകൾ മർദിച്ചതായി പരാതി.[www.malabarflash.com]
കോടതിവളപ്പിനുള്ളിൽനിന്നു യുവാവിനെ ആറേഴുപേർ ചേർന്നു വലിച്ചിഴച്ചുകൊണ്ടുപോയി വളഞ്ഞിട്ടു മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പോലീസ് എത്തിയാണു യുവാവിനെ രക്ഷിച്ചത്.
രണ്ടുപേർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. എന്നാൽ, ഭയം മൂലം പരാതി നൽകാൻ യുവാവും യുവതിയും തയാറായിട്ടില്ല.
മധ്യപ്രദേശിലെ ഭോപാൽ സ്വദേശിയായ യുവാവും ഉത്തർപ്രദേശിലെ ബിജ്നോറിൽനിന്നുള്ള യുവതിയും നോയിഡയിലെ സ്ഥാപനത്തിൽ ജോലിനോക്കുമ്പോഴാണു പ്രണയബദ്ധരായത്. പ്രശ്നങ്ങൾ ഒഴിവാക്കാൻ നോയിഡയ്ക്കു പകരം ഗാസിയാബാദിൽ വിവാഹം റജിസ്റ്റർ ചെയ്യാനെത്തിയതായിരുന്നു യുവാവ്.

No comments:
Post a Comment